Flash News

“ഞാനാണ് സംസ്ഥാനത്തിന്റെ അധിപന്‍” – മുഖ്യമന്ത്രിയുമായി കൊമ്പുകോര്‍ത്ത് ഗവര്‍ണ്ണര്‍

January 17, 2020

1_293ന്യൂഡല്‍ഹി: ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മേലെയല്ലെന്നും ഭരണഘടന വായിച്ചുപഠിക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപ്രകാരം സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണറാണ്. അതുകൊണ്ട് തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള സംസ്ഥാനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന് അതിന് അവകാശവുമുണ്ട്. പക്ഷേ ഭരണഘടനാ തലവനെന്ന നിലയില്‍ തന്നെ ഇക്കാര്യം അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സുപ്രീംകോടതിയെ സര്‍ക്കാര്‍ സമീപിക്കുന്ന വിവരം മാധ്യമങ്ങളിലൂടെയല്ല ഗവര്‍ണര്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ ആരോപണത്തിനെതിരെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ മറുപടി നല്‍കിയിരുന്നു. നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് മീതെ അങ്ങിനെയൊരു പദവിയില്ല. ഇതെക്കുറിച്ച് അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top