Flash News

എരിവില്ലാത്ത ‘വരത്തൻ സവാള’ ആർക്കും വേണ്ട; പകുതി വിലയ്ക്ക് വിൽക്കാനൊരുങ്ങി സർക്കാർ

January 18, 2020

rjp_041219_turkeyonions1ന്യൂദല്‍ഹി: ലഭ്യതക്കുറവുമൂലമുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാൻ തുർക്കിയിൽ നിന്നും ഈജിപ്റ്റിൽ നിന്നും വൻ തോതിൽ ഇറക്കുമതി ചെയ്ത സവാള ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത് സര്‍ക്കാറിന് തലവേദനയാകുന്നു. ഇറക്കുമതി ചെയ്ത സവാളയ്ക്ക് ഇന്ത്യന്‍ സവാളയുടെ എരിവും രുചിയും ഇല്ലാത്തതിനാലാണ് പ്രിയം കുറയാൻ കാരണം.

34,000 ടണ്ണോളം ഇറക്കുമതി സവാളയാണ് ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്നത്. വിലകുറച്ച് ഇത് വിറ്റഴിക്കാനാണ് സർക്കാറിന്റെ നീക്കം.  ഇന്ത്യൻ വിപണിയിൽ സവാളയുടെ വില 150 രൂപ കടന്നതോടെയാണ് ഈജിപ്റ്റിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്തത്. കിലോയ്ക്ക് 55 രൂപയ്ക്ക് ഇത് വിറ്റഴിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ആവശ്യക്കാരില്ലാതെ വന്നതോടെ കിലോയ്ക്ക് 25 രൂപയ്ക്ക് ഈ സവാള വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോർട്ട്. യഥാർത്ഥ വിലയുടെ പകുതിവിലയ്ക്ക്  സവാള വിറ്റഴിക്കുന്നത് വലിയ നഷ്ടത്തിന് ഇടയാക്കും.

സവാളയുടെ രുചിക്കുറവ് മൂലം ഇത് വാങ്ങാൻ സംസ്ഥാനങ്ങളും തയ്യാറാകുന്നില്ലത്രെ. അതിനാൽ, ഇറക്കുമതി സവാള പെട്ടെന്ന് കേടാവുന്നതിനാൽ മറ്റു മാർഗ്ഗങ്ങൾ തേടുകയാണ് സർക്കാർ. അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ഇത് കയറ്റിയയക്കാനും ആലോചിക്കുന്നുണ്ട്.

ഇറക്കുമതി സവാള ഭൂരിഭാഗവും തുർക്കിയിൽ നിന്നാണ് വന്നത്. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വലിപ്പമുളളതാണ് ഈ സവാളകൾ, എന്നാൽ ഇന്ത്യൻ സവാളയുടെ എരിവില്ല.

അതേ സമയം ജനുവരി 25-ഓടെ 9,000 ടൺ സവാള കൂടി എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top