Flash News

പൗരത്വ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എയര്‍പോര്‍ട്ട് ഉപരോധിച്ചു; സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു

January 19, 2020

fraternity

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വിമാനത്താവളം ഉപരോധിക്കുന്നു

കൊണ്ടോട്ടി: രാജ്യവ്യാപകമായി നടന്നുവരുന്ന പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ എയര്‍പോര്‍ട്ടിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം ആരംഭിച്ചത്. മേലങ്ങാടി, കുമ്മിണിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള രണ്ട് റോഡുകളും കോഴിക്കോട് – പാലക്കാട് ഹെവേയിലെ കുളത്തൂര്‍ റോഡും സമരക്കാര്‍ പൂര്‍ണമായി ഉപരോധിച്ചു.

സംസ്ഥാന പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം, സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, വൈസ് പ്രസിഡന്‍റുമാരായ അനീഷ് പാറാമ്പുഴ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു.

വിമാനത്താവള ഉപരോധസമരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭരണകൂട സ്ഥാപനങ്ങളെ സംഘ്‌വല്‍കരിച്ചും അവയുടെ അധികാരങ്ങളെ കവര്‍ന്നെടുത്തുമാണ് ഭരണകൂടം തങ്ങളുടെ വംശീയ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെത്തന്നെ നിര്‍വീര്യമാക്കിയും വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്തും സമ്പൂര്‍ണമായി ആര്‍ എസ് എസ്‌വല്‍ക്കരിക്കപ്പെട്ട ഭരണകൂട സംവിധാനങ്ങളുടെ കാലത്ത് ഇത്തരം ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് ഭരണകൂടത്തിന്‍റെ വംശീയ നിലപാടുകളെ തിരുത്താന്‍ സാധിക്കുക. സി.എ.എ എന്ന മുസ്ലിം വംശീയ ഉന്‍മൂലന പദ്ധതിയെ ശക്തമായ പ്രതിഷേധങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയുമാണ് സാധിക്കുക അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറി എസ്. ഇര്‍ഷാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മഹേഷ് തോന്നക്കല്‍, കെ.എം. ഷെഫ്രിന്‍, വൈസ് പ്രസിഡന്‍റുമാരായ നജ്ദ റെഹാന്‍, അനീഷ് പാറമ്പുഴ, ഫസ്ന മിയാന്‍, ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗവും ഇഫ്ളു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ സമര്‍ അലി, വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്പ്, സെക്രട്ടറിയേറ്റ് അംഗം നഈം ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നിസാര്‍ സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡന്‍റ് കെ കെ അഷ്റഫ് നന്ദിയും പറഞ്ഞു. സമരത്തിന്‍റെ ഭാഗമായി സി എ എ പ്രക്ഷോഭ പ്രതിജ്ഞ പുതുക്കി.

മുദ്രാവാക്യങ്ങളും പ്രക്ഷോഭ ആവിഷ്കാരങ്ങളുമായി സമരക്കാര്‍ എയര്‍പോര്‍ട്ട് റോഡില്‍ കുത്തിയിരുന്നു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തു. സംസ്ഥാന ജില്ലാ നേതാക്കള്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top