Flash News

ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചതു മുതല്‍ ട്രം‌പിന്റെ അംഗീകാര റേറ്റിംഗ് കൂടിയെന്ന് സര്‍‌വേ റിപ്പോര്‍ട്ട്

January 20, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

Trumpവാഷിംഗ്ടണ്‍: ഇം‌പീച്ച്മെന്‍റ് നടപടികള്‍ ആരംഭിച്ചതിനു ശേഷം പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അംഗീകാര റേറ്റിംഗ് ഉയര്‍ന്നുവെന്ന് സര്‍‌വേ റിപ്പോര്‍ട്ട്. മിക്ക അമേരിക്കക്കാരും സെനറ്റ് ട്രം‌പിനെ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഏറ്റവും പുതിയ ഗാലപ്പ് സര്‍വേയില്‍ അമേരിക്കയിലെ 44 ശതമാനം മുതിര്‍ന്നവരും കമാന്‍ഡര്‍ ഇന്‍ ചീഫിന്‍റെ പ്രവര്‍ത്തനം അംഗീകരിച്ചതായി കണ്ടെത്തി. ചൊവ്വാഴ്ചയാണ് സെനറ്റ് ഇംപീച്ച്മെന്‍റ് വിചാരണ ആരംഭിക്കുക.

ഇംപീച്ച്മെന്‍റ് അന്വേഷണം ആരംഭിക്കാനുള്ള ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തീരുമാനത്തെത്തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും 13 നും ഇടയില്‍ ഇതേ ഗാലപ്പ് വോട്ടെടുപ്പ് നടന്നതിനേക്കാള്‍ അഞ്ച് പോയിന്‍റ് കൂടുതലാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ അംഗീകാര റേറ്റിംഗ്.

ഈ വര്‍ഷം ജനുവരി 2 നും 15 നും ഇടയില്‍ 1,014 അമേരിക്കക്കാരില്‍ നടത്തിയ സര്‍‌വേയില്‍ 51 ശതമാനം പേരും പ്രസിഡന്റിനെ ഇം‌പീച്ച് ചെയ്യുന്നതിനെയും വൈറ്റ് ഹൗസില്‍ നിന്ന് നീക്കം ചെയ്യുന്നതിനേയും എതിര്‍ത്തു.

പ്രസിഡന്റ് ട്രം‌പ് ശിക്ഷിക്കപ്പെടണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പുതിയ പോളിംഗ് നമ്പറുകള്‍ ഗാലപ്പിന്‍റെ അന്തിമ വോട്ടെടുപ്പിന് തുല്യമാണ്. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിനെ തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സഭ ഡിസംബര്‍ 18 ന് പ്രസിഡന്‍റ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ വോട്ടു ചെയ്തത്.

ഇംപീച്ച്മെന്‍റിന്‍റെ രണ്ട് പ്രമേയങ്ങളും സെനറ്റിലേക്ക് അയയ്ക്കുന്നതിനുള്ള വോട്ടെടുപ്പിനെത്തുടര്‍ന്നാണ് ഇന്ന് പ്രസിദ്ധീകരിച്ച സര്‍വേ ഫലങ്ങള്‍. നിയമസഭാംഗങ്ങള്‍ ജൂറിമാരായി സത്യപ്രതിജ്ഞ ചെയ്തതിനാല്‍ വ്യാഴാഴ്ച പ്രസിഡന്‍റിന്‍റെ വിചാരണ ഔദ്യോഗികമായി ആരംഭിച്ചിരുന്നു.

വാരാന്ത്യത്തില്‍, ഹൗസ് ഡെമോക്രാറ്റുകളും പ്രസിഡന്‍റ് ട്രംപിന്റെ ലീഗല്‍ ടീമും അവരുടെ ഇംപീച്ച്മെന്‍റ് കേസുകളെക്കുറിച്ച് നിയമപരമായ രേഖകള്‍ തയ്യാറാക്കി.

അമേരിക്കന്‍ ചരിത്രത്തിലെ മൂന്നാമത്തെ ഇംപീച്ച്മെന്‍റ് വിചാരണ ചൊവ്വാഴ്ച ആരംഭിക്കും.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top