Flash News

കളിയിക്കാവിള കൊലപാതക കേസിലെ നിര്‍ണ്ണായക തെളിവായ കൈത്തോക്ക് കണ്ടെടുത്തു

January 23, 2020

Kaliകൊച്ചി: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ഗ്രേഡ് എസ്.ഐ. വില്‍സനെ വെടിവെച്ച് കൊല്ലാൻ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തു. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയില്‍ നിന്നാണ്, മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമിനനേയും തൗഫീഖിനേയും എത്തിച്ച് നടത്തിയ  തെളിവെടുപ്പിൽ തമിഴ്നാട് ക്യൂബ്രാഞ്ച് തോക്ക് കണ്ടെടുത്തത്. ഇത്  സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള  പ്രത്യേക ഇറ്റാലിയന്‍ നിര്‍മിത തോക്കാണെന്ന്  കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.

തോക്ക് എങ്ങനെയാണ് പ്രതികള്‍ക്ക് ലഭിച്ചെതെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു. അതേസമയം ഈ തോക്ക് തന്നെയാണോ പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചതെന്ന കാര്യത്തില്‍ പരിശോധനകള്‍ നടത്തി വരികയാണ്.

നേരത്തെ കേസിലെ മുഖ്യ ആസൂത്രകനായ അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എസ്ഐ വില്‍സണെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കൊച്ചിയില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.  കൊച്ചിയില്‍ തെളിവെടുപ്പ് ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ തോക്ക് കണ്ടെടുക്കാന്‍ സാധിച്ചു.

കേസ് എന്‍.ഐ.എക്ക് കൈമാറുന്ന ഘട്ടത്തിലാണ് കൃത്യത്തിന് ഉപയോഗിച്ച തോക്കിന്റെ നിര്‍ണായക തെളിവ് തമിഴ്‌നാട് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കും അന്വേഷണം നീളുകയാണ്. കളിയിക്കാവിള ചെക്‌പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന ഇടങ്ങളിലും കഴിഞ്ഞ ദിവസവും ക്യൂബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ ഇതുവരെ പിടിയിലായവര്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്നാട് നാഷണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Kali2 Kali3 Kali4 Kali5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top