Flash News

നേപ്പാള്‍ വിഷവാതക ദുരന്തം: പ്രവീണിന്റേയും കുടുംബത്തിന്റെയും സംസ്കാരച്ചടങ്ങുകള്‍ നടന്നു; കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് ജനാവലി

January 24, 2020

image_236തിരുവനന്തപുരം: നേപ്പാളിലെ ദമാനില്‍ ടൂറിസ്റ്റ് റിസോര്‍ട്ട് മുറിയില്‍ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ച  ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍ കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ സംസ്ക്കാരച്ചടങ്ങുകൾ നടന്നു.

വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ്  മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ദല്‍ഹിയില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. കാരുണ്യം ലെയ്നിലുള്ള വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രാണാതീതമായിരുന്നു.

വീട്ടിൽ പൊതുദർശനത്തിനു വെച്ച മൃതദേഹങ്ങളിൽ ആയിരക്കണക്കിന് ആളുകൾ അന്തിമോപചാരം അര്‍പ്പിച്ചു. തുടർന്ന് വീട്ടുവളപ്പിൽ പ്രവീണിനും കുടുംബത്തിനും അന്ത്യവിശ്രമം. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാണ് പ്രവീണിന്‍റെ മൂന്ന് കുഞ്ഞുങ്ങളേയും അടക്കിയത്. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിന‍ും ഭാര്യ ശര്യണയ്ക്കും ചിതയൊരുക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top