Flash News

സി.എ.എ. അനുകൂല പരിപാടിയെ വിമർശിച്ച യുവതിയെ കൈയേറ്റം ചെയ്തു; 29 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

January 24, 2020

image (1)_50കൊച്ചി: പാവക്കുളത്ത് നടത്തിയ സി.എ.എ. അനുകൂല പരിപാടിക്കിടയിൽ വിമര്‍ശനവുമായി എത്തിയ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ 29 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയുടെ പരാതിയെ തുടര്‍ന്ന് സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു.

അതേസമയം വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ നേരത്തെ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞ 21-ാം തീയതിയാണ് എറണാകുളം പാവക്കുളം അമ്പലത്തിലെ ഹാളില്‍ നടന്ന സി.എ.എ. അനുകൂല പരിപാടിയിൽ വിമര്‍ശനവുമായി തിരുവനന്തപുരം സ്വദേശിനി ആതിര എത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവരോട് ആതിര സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെയും അവിടെയുണ്ടായിരുന്നവര്‍ ആതിരയോട് കയര്‍ത്ത് പുറത്താക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top