Flash News

നന്മയുടെ വഴികാട്ടിയായി ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് സൗഹൃദ സമ്മേളനം ഒരുക്കുന്നു

January 25, 2020 , എബി മക്കപ്പുഴ

Newsimg1_18367345ഡാളസ്: പരസ്പരം പരിചയപ്പെടുത്തി അതിലൂടെ പരസ്പരം അറിഞ്ഞു, മനസ്സിലാക്കി അടുത്ത സുഹൃത്തുക്കളായി സൗഹൃദം പങ്കുവെയ്ക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ റാന്നി നിവാസികള്‍ ഒന്നിച്ചുകൂടുവാനുള്ള അവസരം ഫ്രണ്ട്‌സ് ഓഫ് റാന്നി ഒരുക്കുന്നു.

ഈ വര്‍ഷത്തെ സൗഹൃദ സമ്മേളനം ജനുവരി 26 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ 7 മണി വരെ കരോള്‍ട്ടണ്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

പ്രവാസി ജീവിതത്തില്‍ ഓര്‍ക്കാനും ഓര്‍മ്മിക്കാനും മനസ്സില്‍ സൂക്ഷിക്കാനും സുഹൃത്തുക്കളായി ജോലിത്തിരക്കില്‍ അല്‍പ്പം സമയം കണ്ടെത്തി കളിയും ചിരിയും തമാശയുമായി അല്പസമയത്തെ സൗഹൃദ നിമിഷങ്ങളാക്കി മാറ്റുവാന്‍ മലയോര റാന്നിയുടെ മക്കളെ സ്‌നേഹത്തോടു കൂടി ക്ഷണിക്കുകയാണ് ഫ്രണ്ട്‌സ് ഓഫ് റാന്നി ഡാളസ് ഭാരവാഹികള്‍.

പരിപാടികള്‍ ജനുവരി 26 ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസഭരിതമായ ഒരു ദിവസമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top