Flash News

“പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു”; നിലപാട് കടുപ്പിച്ച് കത്തോലിക്ക സഭ

January 26, 2020

LoveJihadChurchകൊച്ചി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരെ ഭരണകൂടം ജാഗ്രത കാണിക്കണമെന്നും ഓര്‍മ്മിപ്പിച്ച് കത്തോലിക്ക സഭ. ഇക്കാര്യത്തില്‍ സീറോ മലബാര്‍ സഭാ സിനഡ് പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വൈദികര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് കത്തോലിക്ക മെത്രാന്‍ സമിതി.

ലൗ ജിഹാദ് ആരോപണം അടഞ്ഞ അധ്യായമല്ല. സമീപകാലത്ത് ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവരില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു.

ലൗ ജിഹാദ് വിഷയത്തെ അവഗണിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നത്. ഈ നിലപാട് മാറ്റാന്‍ പൊലീസും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top