Flash News

പതിമൂന്നു വയസ്സുള്ള മദ്രസാ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റു ചെയ്തു

January 26, 2020

corona-1-1പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഇയാള്‍ പലതവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയായിരുന്നു അറസ്റ്റ്. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുല്‍ ജലീലാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top