Flash News

സഭയുടെ അന്തസ് കളഞ്ഞുകുളിച്ച ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രമേശ് ചെന്നിത്തല

January 27, 2020

hgdതിരുവനന്തപുരം: പൗരത്വ ഭേദഗതിയ്‌ക്കെതിരെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തതുകൊണ്ടാണ് തനിക്ക് പറയേണ്ടി വന്നിരിക്കുന്നത്. സഭയുടെ അന്തസ് കാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ മുന്നോട്ടുവരേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. സത്യത്തില്‍ താനായിരുന്നില്ല, മുഖ്യമന്ത്രിയായിരുന്നു പ്രമേയം കൊണ്ടുവരേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

എംഎല്‍എമാര്‍ ഓടു പൊളിച്ച് വന്നവരല്ല, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവര്‍ണറെ പിന്‍വലിക്കണമെന്ന ആവശ്യത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നുവെന്ന എകെ ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധമുണ്ട്. അത് വേദനിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top