Flash News

അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു

January 27, 2020

4-8അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ ഗസ്നി പ്രവിശ്യയില്‍ തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.10-ന് അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണു. വിമാനം തകര്‍ന്ന പ്രദേശം താലിബാന്‍ നിയന്ത്രണത്തിലാണ്. എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ വിവരങ്ങള്‍ ലഭ്യമല്ല.

വിമാനം അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റേതാണെന്ന് ഹെറാത്ത് വിമാനത്താവളത്തിലെ കണ്‍‌ട്രോള്‍ ടവര്‍ അധികൃതര്‍ പറയുന്നു. 110 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പ്രാദേശിക സമയം പുലര്‍ച്ചെ 1.10 ഓടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗസ്നി പ്രവിശ്യയുടെ ഗവര്‍ണര്‍ വക്താവ് ആരിഫ് നൂരി പറഞ്ഞു. ഈ പ്രദേശം താലിബാന്‍റെ നിയന്ത്രണത്തിലാണ്. അപകടത്തിന്‍റെ കാരണം അറിവായിട്ടില്ല. ഗസ്നി പ്രവിശ്യ മുഴുവന്‍ ഹിന്ദുകുഷ് മലനിരകളടങ്ങുന്ന കുന്നിന്‍ പ്രദേശമാണ്. ശൈത്യകാലത്ത് കാലാവസ്ഥ മോശമായിരിക്കും.

2005 ലാണ് അഫ്ഗാനിസ്ഥാനില്‍ മറ്റൊരു വലിയ വിമാനാപകടമുണ്ടായത്. വെസ്റ്റേണ്‍ ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പുറപ്പെട്ട വിമാനം പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മലയോര പ്രദേശത്ത് തകര്‍ന്നു വീണു. യുദ്ധസമയത്ത് അഫ്ഗാനിസ്ഥാനില്‍ നിരവധി വിമാനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2013 ല്‍ അമേരിക്കന്‍ ബോയിംഗ് 747 കാര്‍ഗോ വിമാനം തകര്‍ന്നു വീണു. കാബൂളിന്‍റെ വടക്കന്‍ ഭാഗത്തുള്ള ബാഗ്രാം എയര്‍ ബേസില്‍ നിന്ന് ദുബായിലേക്കു പോയ ഈ വിമാനത്തിലുണ്ടായിരുന്ന 7 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top