Flash News

ബന്ധുക്കള്‍ ഉപേക്ഷിച്ച അമ്മയ്ക്ക് തണലേകി ആറന്മുള ജനമൈത്രി പോലീസ്

January 28, 2020 , .

aranmulaവൃദ്ധയും രോഗിയുമായ ആറന്മുള നാല്‍ക്കാലിക്കല്‍ ഐക്കനാടത്ത് വീട്ടില്‍ സൗദാമിനി അമ്മയെ ആണ് നോക്കാനാളില്ലാതെ ആറന്മുള ജനമൈത്രി പോലീസ് ഏറ്റെടുത്ത് പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റ് ദി നെസ്റ്റ് എന്ന സ്ഥാപത്തില്‍ എത്തിച്ചത്.

സമ്പൂര്‍ണ്ണ സാക്ഷരത നേടിയതായി അഭിമാനിക്കുന്ന നമ്മുടെ നാട്. എന്നാല്‍ ഇന്ന് കേരളിയന്‍റെ സംസ്കാരം മാതാപിതാക്കളെ ഒരു ബാധ്യതയായി കാണുന്ന പുതുസമൂഹം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ആറന്മുള എസ് എച്ച് ഒ ജി. സന്തോഷ്കുമാര്‍ പറഞ്ഞു.

ഇത് ഇന്ന് വലിയ ചോദ്യചിഹ്നമാവുകയാണ്. അസ്ഥി നുറുങ്ങുന്ന വേദന തിന്നു ജന്മം നല്‍കിയ അമ്മയും ഉരുകുന്ന വെയിലില്‍ പണിയെടുത്ത് അച്ഛനൊരു ജീവിതവും തന്നു. പക്ഷെ മക്കളില്‍ നിന്നും ലഭിക്കേണ്ടത് ലഭിക്കുന്നില്ല. എന്തിനാണ് മക്കള്‍ എന്ന് സ്വയം പരിശോധനയ്ക്ക് ഓരോ മക്കളും തയ്യാറാകണം. വാര്‍ദ്ധക്യത്തില്‍ തങ്ങളെ പോറ്റാനാണ് മക്കള്‍. അതിലും വലിയ ഒരു ദൗത്യവും മക്കളില്‍ നിന്നും ഒരു മാതാപിതാക്കളും പ്രതിക്ഷിക്കുന്നില്ല. ആ പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ അല്ല സമൂഹത്തില്‍ നടക്കുന്നത്. ഇത് മാറണം. നാം തുണയാകേണ്ട, സംരക്ഷണമേകേണ്ട മാതാപിതാക്കള്‍ക്ക് കരുതല്‍ നല്‍കാന്‍ മനസ് കാണിക്കാന്‍ എല്ലാ മക്കളും ഒന്നായി ചിന്തിക്കണമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

എസ് ഐ കെ. ദിജേഷ്, കെ.സി ബാബു, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ എം. സുല്‍ഫിഖാന്‍ റാവുത്തര്‍, ജി. അജിത്ത്, കെന്നഡി ട്രസ്റ്റ് ചെയര്‍മാന്‍ കെന്നഡി ചാക്കോ, സെക്രട്ടറി ആശ ക്യഷ്ണ എന്നിവര്‍ സന്നിഹിതരായിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top