Flash News

പാക്കിസ്താനില്‍ തട്ടിക്കൊണ്ടുപോയ ഹിന്ദു യുവതിയെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചു

January 28, 2020

Pak Hinduഇസ്ലാമാബാദ്: പാക്കിസ്താനിലെ സിന്ധില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് പുതിയ വഴിത്തിരിവില്‍. വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പാക്കിസ്താന്‍ സൃഷ്ടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെടുമ്പോഴാണ് ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ സംഭവങ്ങള്‍ നടക്കുന്നത്. വീട്ടുകാരുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. നേരത്തെ ഈ കേസ് ലൗ ജിഹാദ് ആണെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹിന്ദു പെണ്‍‌കുട്ടിയും മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മത്യാരി ജില്ലയിലെ ഹാല പട്ടണത്തില്‍ ഭാരതി ബായ് എന്ന ഹിന്ദു പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങ് രണ്ടാഴ്ചയ്ക്കുള്ളില്‍ നടക്കാനിരിക്കെയാണ് ചിലര്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് ഓള്‍ പാക്കിസ്താന്‍ ഹിന്ദു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രവി ധവാനി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദു സ്ത്രീകളെ ലക്ഷ്യമിടുന്ന മൂന്നാമത്തെ കേസാണിത്. ഈ മാസം പതിനഞ്ചിന് 15 വയസുള്ള പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ചു.

ഭാരതി ബായിയെ സിന്ധിലെ ഹെല നഗരത്തില്‍ നിന്ന് കറാച്ചിയിലെ ബനോറിയയിലേക്ക് തട്ടിക്കൊണ്ടുപോയതായി ധവാനി പറഞ്ഞു. അവിടെ പെണ്‍കുട്ടിയെ ബലമായി പരിവര്‍ത്തനം ചെയ്തു. അതിനുശേഷം ഷാരൂഖ് മേമന്‍ എന്ന മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബം പഞ്ചായത്തിന്‍റെ സഹായത്തോടെ പോലീസില്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി സിന്ധിലേക്ക് തിരികെ കൊണ്ടുവന്നു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പോലീസ് ഒരു വിവരവും നല്‍കിയിട്ടില്ല. നാല് ദിവസം മുമ്പ് മിര്‍പൂര്‍ ഖാസില്‍ 25 കാരിയായ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി ധവാനി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top