Flash News
ഡല്‍ഹിയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണം; ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍   ****    കൊറോണ വൈറസ്: ചൈനയില്‍ കുടുങ്ങിയ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയിലെത്തിച്ചു   ****    കൊറോണ വൈറസ്: ഉം‌റ തീര്‍ത്ഥാടനം സൗദി താത്ക്കാലികമായി നിര്‍ത്തി; കരിപ്പൂരില്‍ നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയച്ചു   ****    സാക്ഷിവിസ്താരത്തിന് മഞ്ജു വാര്യര്‍ കോടതിയില്‍; സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരെയും വിസ്തരിക്കും   ****    ഡല്‍ഹി കലാപം: ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തം; ആശങ്കാജനകമെന്ന് കോണ്‍ഗ്രസ്; നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്കാ ഗാന്ധി   ****   

ഗുഡ്‌ന്യൂസ് രാജു മാത്യു നിത്യതയില്‍; സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച

January 29, 2020 , നിബു വെള്ളവന്താനം

Untitledഫ്ലോറിഡ: ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനും ഐ.പി.സി കേരളാ സ്‌റ്റേറ്റ് കൗണ്‍സിലംഗവും ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറിയുമായ വാകത്താനം ഞാലിയാകുഴി പോളച്ചിറ രാജു മാത്യു (ഗുഡ്‌ന്യൂസ് രാജുച്ചായന്‍ 66) ജനു. 23 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 1 ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഐ.പി.സി ഞാലിയാകുഴി ശാലേം സഭാഹാളില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്കു ശേഷം വൈകീട്ട് 4 മണിക്ക് സഭാ സെമിത്തേരിയില്‍ സംസ്കരിക്കും.

ഗുസ്‌ന്യൂസ് മുന്‍ ചെയര്‍മാന്‍ പരേതനായ വി.എം. മാത്യു സാറിന്റെ സീമന്ത പുത്രനായ രാജു മാത്യു പെന്തെകോസ്തു ലോകത്ത് ഏറെ സുപരിചിതനാണ്. ഗുഡ്‌ന്യൂസ് ചാരിറ്റബിള്‍ സൊസൈറ്റി, ശാലേം ട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുണ്ടായിരുന്ന രാജു മാത്യു ഐ.പി.സി സഭയിലെ മുന്‍നിര പ്രവര്‍ത്തകരിലൊരാളായിരുന്നു. ശാലേം മലബാര്‍ മിഷനിലൂടെ മലബാറിലും പാല പൊന്‍കുന്നം മേഖലകളിലും സുവിശേഷ പ്രവര്‍ത്തനത്തിനും സഭാ സ്ഥാപനത്തിനും മുന്‍പന്തിയിലുണ്ടായിരുന്നു. ഐ.പി.സി യുടെ പ്രവര്‍ത്തനങ്ങളില്‍ കോട്ടയത്തും സഭയുടെ ജനറല്‍ സംസ്ഥാനതലങ്ങളില്‍ വിവിധ ബോര്‍ഡുകളിലും മുഖ്യസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കോട്ടയത്തെ ആദ്യ കാല പ്രിന്‍റിംഗ് പ്രസുകളിലൊന്നായ ശാലേം പ്രിസ്‌റ്റേഴ്‌സിന്റെ ഉടമയും കൂടിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ഒട്ടനവധി പേര്‍ക്ക് ആശ്വാസമായിരുന്നു. ശാലേം ട്രാക്റ്റ് സൊസൈറ്റിയിലൂടെ അനേകയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.

ഭാര്യ: ഡെയ്‌സി മാത്യു.

മക്കള്‍: ബ്ലസന്‍ മാത്യു (കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ), ബ്ലസി (കാനഡ).

മരുമക്കള്‍: സൗമ്യ, അഭിലാഷ്.

സഹോദരങ്ങള്‍: ഫിന്നി മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോര്‍ഡംഗം, യുഎസ്എ), കുര്യന്‍ മാത്യു (ഗുഡ് ന്യൂസ് വീക്കിലി ബോര്‍ഡംഗം & ഐ.പി.സി ജനറല്‍ കൗണ്‍സിലംഗം, യു എസ് എ), വെസ്ലി മാത്യു (സിഇഒ, ഓണ്‍ലൈന്‍ ഗുഡ്‌ന്യൂസ് & പവര്‍ വിഷന്‍, യു എസ് എ).

ശുശ്രൂഷകള്‍ ഗുഡ്‌ന്യൂസിലും പവര്‍ വിഷനിലും തത്സമയം വീക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947889072.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top