Flash News

ജീവന്റെ വില

January 20, 2020 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

jeevante vila bannerദൈവത്തിന്റെ മനോഹരമായ ദാനമാകുന്നു മനുഷ്യ ജീവിതം! അത് അപകടത്തിലാണെന്ന് ബോധ്യമാകുമ്പോഴേ അതിനെ വില മനുഷ്യന്‍ മനസ്സിലാക്കുകയുള്ളൂ. ജീവിതത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും വിലയും എന്താകുന്നു എന്ന് യഥായഥം മനസ്സിലാക്കി ജീവിക്കുന്ന മനുഷ്യര്‍ വളരെ വളരെ പരിമിതവുമാകുന്നു ഇന്ന്.

മനുഷ്യ ജീവിതത്തിന്റെ അവര്‍ണ്ണനീയവും അപ്രമേയവുമായ വിലയെയും ലക്ഷ്യത്തെപ്പറ്റിയും യാതൊരു അറിവും ഇല്ലാത്ത മനുഷ്യരാകുന്നു തങ്ങളുടെ വിലയേറിയ ജീവിതങ്ങളെ അകാലത്തിലായി ആത്മഹത്യ ചെയ്ത് നശിപ്പിച്ചു കളഞ്ഞുകൊണ്ടിരിക്കുന്നത്. എത്ര ദാരുണമായ പൈശാചികത്വം! എത്ര അപമാനകരമായ അന്ത്യം!

അവിവേകമായും സാഹസികമായും വീരശൂര പരാക്രമങ്ങള്‍ കാട്ടി എത്രയോ യുവാക്കള്‍ അകാലമരണം പ്രാപിക്കുന്നു! ഫിലാഡല്‍‌ഫിയയില്‍ ജനുവരി 11, 2020ല്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ ബ്ലോക്കിന്റെ റൂഫില്‍ നിന്നും തൊട്ടടുത്ത ബ്ലോക്കിന്റെ റൂഫിലേക്ക് കുറച്ചു മെഡിക്കല്‍ സ്റ്റുഡന്റ്സ് നടത്തിയ മത്സര ചാട്ടത്തില്‍ മൂന്നാമതായി ചാടിയ വിവേക് സുബ്രഹ്മണ്യന്‍ എന്ന 23 വയസ്സുകാരന്‍ കാല്‍ വഴുതി താഴേക്ക് വീണ് കോണ്‍‌ക്രീറ്റില്‍ തലയിടിച്ച് മരിച്ചു. സോളമന്‍ പറഞ്ഞു ‘ദുഷ്ടന്മാരുടെ വഴി അന്ധകാരം പോലെയാകുന്നു. ഏതില്‍ തട്ടി വീഴുമെന്ന് അവര്‍ അറിയുന്നില്ല.’ എന്നാല്‍, ബുദ്ധിയുള്ള ദൈവമക്കളോ ഏതവസ്ഥയേയും അഭിമുഖീകരിക്കുവാന്‍ തക്കവണ്ണം എപ്പോഴും ഒരുങ്ങി ജീവിക്കും. മനുഷ്യ ജീവിതം വിലയേറിയതാണ്. സര്‍‌വ്വലോകത്തേക്കാളും വിലയേറിയതാകുന്നത്! അതിനെ അഗണ്യമായി നാം നഷ്ടപ്പെടുത്തരുത്. ശത്രുവിന്റെ ജീവനെപ്പോലും നാം ഹനിക്കുകയും അരുത്.

‘The truest end of life is to know the life that never ends’ – Penn.

ദൈവം നമ്മെ ഓരോരുത്തരേയും അനുഗ്രഹിക്കുമാറാകട്ടേ !



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top