Flash News

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു

February 2, 2020 , ജഗത് കൃഷ്ണകുമാര്‍

Sitra1ബഹ്‌റൈന്‍: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സിത്ര ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോ ഓര്‍ഡിനേറ്റര്‍ അനൂബിന്‍റെ സ്വാഗതത്തോടെ സിത്ര സിറ്റി പാലസ് തലശ്ശേരി റെസ്റ്റോറന്‍റ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജോ. സെക്രട്ടറി കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നിസാര്‍ കൊല്ലം കമ്മിറ്റി വിശദീകരണവും, ഉത്ഘാടനവും നടത്തി. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ അനൂബ്, ബിനു കുണ്ടറ, നിഹാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സിത്ര ഏരിയ കമ്മിറ്റി ഭാരവാഹികള്‍:

പ്രസിഡന്റ് – അഭിലാഷ് കുമാര്‍ എസ്
സെക്രട്ടറി – സിദ്ദിഖ് ഷാന്‍
ട്രഷറര്‍ – അരുണ്‍ കുമാര്‍
വൈസ് പ്രസിഡന്റ് – മുഹമ്മദ് സാബിത്
ജോ. സെക്രട്ടറി – ഇര്‍ഷാദ്

സിത്രയിലും, അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 3600 8770, 3879 4085, 3331 8586 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Sitra2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top