Flash News

വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി നടിമാര്‍; ജി വെങ്കിട്ട് റാം ഡിസൈന്‍ ചെയ്ത കലണ്ടര്‍ ജനശ്രദ്ധ നേടുന്നു

February 5, 2020

ra5നാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2020ലെ കലണ്ടര്‍ ശ്രദ്ധ നേടുന്നു. ഫോട്ടോഗ്രാഫര്‍ ജി വെങ്കിട്ട് റാം ഡിസൈന്‍ ചെയ്ത കലണ്ടറാണ് വൈറലാകുന്നത്. വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളെ ദക്ഷിണേന്ത്യന്‍ നടിമാരെയും നര്‍ത്തകികളെയും ഉപയോഗിച്ച് പുന:സൃഷ്ടിച്ചിരിക്കുകയാണ് കലണ്ടറില്‍. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം തുടങ്ങിയ ‘നാം’ അതിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ കലണ്ടര്‍ പുറത്തിറക്കുന്നത്.

12 സ്ത്രീകളാണ് ചിത്രങ്ങളുടെ പുനരാവിഷ്‌കരണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഖുശ്ബു, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ്, സാമന്ത അക്കിനേനി, നാദിയ, ലിസ്സി, നര്‍ത്തകികളായ പ്രിയദര്‍ശിനി ഗോവിന്ദ്, ചാമുണ്ടേശ്വരി തുടങ്ങിയവര്‍ രവി വര്‍മ്മ ചിത്രങ്ങളുടെ പുന:സൃഷ്ടിയില്‍ മോഡലുകളായി. വളരെ കുറച്ച് കോപ്പികള്‍ മാത്രമുള്ള കലണ്ടര്‍ വിറ്റഴിക്കുന്ന പണം കൊണ്ട് സമൂഹത്തിന്റെ താഴേക്കിടയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ശാക്തീകരിക്കുവാനാണ് ‘നാം’ പദ്ധതിയിട്ടിരിക്കുന്നത്.

ചിത്രങ്ങളുടെ പുന:സൃഷ്ടിയില്‍ പങ്കാളികളായവര്‍

ഫോട്ടഗ്രാഫി: ജി വെങ്കട് റാം
പോസ്റ്റ് പ്രൊഡക്ഷന്‍: ദിഷ ഷാ
സ്റ്റൈലിങ്: അമൃത റാം
മെയ്ക്കപ്പും ഹെയറും: പ്രകൃതി ആനന്ദ്
കലണ്ടര്‍ ഡിസൈന്‍: പദ്മജ വെങ്കട് റാം

ra1 ra2 ra3 ra4 ra6 ra7 ra8 ra9 ra10 ra11



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top