Flash News

സമ്പൂര്‍ണ്ണ വാരഫലം (ഫെബ്രുവരി 9 – 15)

February 9, 2020

IMG_9793മേടം
ഈ ആഴ്ച ചില ബുദ്ധിമുട്ടുകളുണ്ടായേക്കാം. നിങ്ങളുടെ മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടും. ജോലി സമ്മര്‍ദ്ദമേറും. ചില ആഭ്യന്തര പ്രശ്നങ്ങളും സമ്മര്‍ദ്ദത്തിന് കാരണമാകും. അമിത സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. വിഷമഘട്ടങ്ങളില്‍ നിങ്ങളുടെ ഉറ്റവരുടെ സഹായം സ്വീകരിക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായി തുടരും. പ്രണയിതാക്കള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടായേക്കില്ല. നിങ്ങളുടെ പങ്കാളിയെ കണ്ടുമുട്ടാനുള്ള സാധ്യത കുറവാണ്. പണത്തിന്റെ കാര്യത്തില്‍ ആഴ്ച സാധാരണമായിരിക്കും. ചെലവുകള്‍ വര്‍ധിക്കുന്നത് തടയുക. ആരോഗ്യവും അല്‍പം ശ്രദ്ധിക്കുക.

ഇടവം
ജോലിസ്ഥലത്ത് ഈയാഴ്ച സമ്മിശ്ര ഫലങ്ങളാവും നല്‍കുക. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ ചിലപ്പോള്‍ ലഭിക്കില്ല. ജോലിഭാരത്തില്‍ തളരാതെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. പ്രണയ ജീവിതത്തില്‍ ഈ ആഴ്ച നല്ല ഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ നിന്ന് സ്വീകാര്യതയുണ്ടാവും. നിങ്ങളുടെ ബന്ധങ്ങള്‍ പുരോഗമിക്കും. വിവാഹിതര്‍ക്ക് പങ്കാളിയോട് യോജിപ്പുണ്ടാകും. രണ്ടുപേര്‍ക്കും ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. സാമ്പത്തികാവസ്ഥ മികച്ചതായിരിക്കും. ഈ ആഴ്ച വലിയ എന്തെങ്കിലും വാങ്ങാനാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആഴ്ച നല്ലതായിരിക്കും.

മിഥുനം
ആഴ്ചയുടെ തുടക്കം നന്നായിരിക്കും. വളരെക്കാലമായി തുടരുന്ന ശ്രമങ്ങള്‍ വിജയിക്കും. പണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി വലിയ നേട്ടം ലഭിക്കും. നിക്ഷേപത്തിന് സമയം അനുകൂലമാണ്. ആഴ്ചയുടെ മധ്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. എതിരാളികളുടെ സമ്മര്‍ദ്ദം നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. നിങ്ങളുടെ പങ്കാളിയുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. വീടിന്റെ അന്തരീക്ഷം ശരിയായിരിക്കില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചേക്കാം. മാതാപിതാക്കളുടെ പിന്തുണ ഉണ്ടാകും. ജോലിസ്ഥലത്ത് ഈ ആഴ്ച നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. മോലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാവും.

കര്‍ക്കിടകം
ഈ ആഴ്ച സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടാവും. ചിന്താശൂന്യമായി ചെലവഴിക്കരുത്. പണവുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും ഈയാഴ്ച ചെയ്യാതിരിക്കുന്നതാണ് നന്ന്. ബിസിനസ്സുകാര്‍ക്ക് ഈ ആഴ്ച പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് നല്ലതല്ല. പങ്കാളിത്തത്തില്‍ ഒരു ബിസിനസ്സും ചെയ്യരുത്. ബിസിനസ്സ് പ്രൊമോഷനില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പ്രണയ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങളുണ്ടാവും. നിങ്ങളുടെ അകല്‍ച്ച കുറയ്ക്കാന്‍ ശ്രമിക്കുക. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. ഡോക്ടറുടെ സഹായം തേടുക.

ചിങ്ങം
ഈ ആഴ്ച കുടുംബത്തിന് മുന്‍ഗണന നല്‍കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. പ്രണയിതാക്കള്‍ വണ്‍വേ പ്രണയവുമായി സമയം പാഴാക്കരുത്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും. പക്ഷേ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ക്ക് സമയം നന്നല്ല. നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. വലിയ കാര്യം ചെയ്യാനുള്ള അവസരവും ലഭിക്കും.

കന്നി
കലാരംഗത്തുള്ളവര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലിയെ എല്ലാവരും പ്രശംസിക്കും. ജോലിക്കാര്‍ക്ക് ഈ ആഴ്ച ശുഭകരമായിരിക്കും. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാനും ബോണസിനും സാധ്യതയുണ്ട്. ബിസിനസുകാര്‍ക്കും സമയം അനുകൂലമാണ്. ഒരു പുതിയ ബിസിനസ്സ് ഇടപാടില്‍ പ്രവേശിക്കാന്‍ കഴിയും. ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കും. ചില നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍ അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുക. കുടുംബജീവിതം സന്തോഷകരമാകും. വിവാഹിതര്‍ക്ക് പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കാം. സാമ്പത്തികം ശക്തമായിരിക്കും. ആരോഗ്യവും നന്നായിരിക്കും.

തുലാം
ജോലിക്കാര്‍ ഈയാഴ്ച തിരക്കിലായിരിക്കും. ജോലിഭാരം ഉണ്ടായേക്കാം. നിങ്ങളുടെ പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുക. ജോലി സ്വന്തമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഓഫീസില്‍ നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. കുടുംബജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. സാമ്പത്തിക പരിമിതികള്‍ കാരണം നിങ്ങളുടെ ചില ജോലികള്‍ പൂര്‍ത്തിയാകില്ല. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. പങ്കാളിയുമായി ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യപ്രശ്‌നങ്ങളും ഈ ആഴ്ച വന്നേക്കാം.

വൃശ്ചികം
ഈ ആഴ്ച കുടുംബത്തോടൊപ്പം ചെലവഴിക്കാനാകും. കുടുംബാംഗങ്ങളുമായി ചില പ്രധാന ചര്‍ച്ചകള്‍ നടത്താം. കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹമുണ്ടാകും. ജോലിക്കാര്‍ക്ക് ഉയര്‍ന്ന സ്ഥാനം നേടാന്‍ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലികളില്‍ തൃപ്തി പ്രകടിപ്പിക്കു. ബിസ്സിനസ്സുകാര്‍ക്ക് ഈ ആഴ്ച നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിന് സമയം അനുകൂലമാണ്. സാമ്പത്തികമായി ആഴ്ച നന്നായിരിക്കും. കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ആരോഗ്യവും മികച്ചതാവും.

ധനു
പ്രണയ ജീവിതത്തില്‍ ഈ ആഴ്ച വളരെ പ്രധാനമാണ്. നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നെങ്കില്‍ അവരെ ഇഷ്ടം നേരിട്ട് അറിയിക്കുക. വിവാഹിതര്‍ക്ക് നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുക. സാമ്പത്തികം ശക്തമായിരിക്കും. ഒരു വലിയ സാമ്പത്തിക ഇടപാട് നടത്താന്‍ ആഴ്ച അനുകൂലമാണ്. വലിയ ചിലവുകള്‍ ഒഴിവാക്കുക. ഓഫീസില്‍ സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറുക. നിങ്ങളുടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യവും ഈ ആഴ്ച നല്ലതായിരിക്കും. ആഴ്ചാവസാനം തിരക്ക് കൂടുതലായിരിക്കും, ഇത് ക്ഷീണത്തിന് കാരണമാകും.

മകരം
ബിസിനസ്സുകാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ തടസ്സം ഉണ്ടായേക്കാം. പക്ഷേ ക്രമേണ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ ശ്രമിക്കും. ഈ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച സമ്മിശ്രമായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. ഈ സമയത്ത് ഒരു വലിയ നിക്ഷേപം നടത്താം. കുടുംബജീവിതം സാധാരണമായിരിക്കും. കുടുംബവുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യവും നല്ലതായിരിക്കും.

കുംഭം
സാമ്പത്തികമായി ഈ ആഴ്ച വളരെ ഭാഗ്യമുണ്ടാകും. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പഴയ വായ്പകള്‍ തിരിച്ചടക്കാനാകും. ബിസിനസ്സുകാര്‍ക്ക് ഏതെങ്കിലും പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ നേരം ഇരിക്കരുത്. ലഘുവായ വ്യായാമവും ചെയ്യുക. മതിയായ ഉറക്കം നേടുക. കുടുംബജീവിതം ഈ ആഴ്ച നന്നായിരിക്കും. സഹോദരങ്ങള്‍ നിങ്ങളെ ബഹുമാനിക്കും. തടസപ്പെട്ട ജോലികള്‍ വീട്ടിലെ മുതിര്‍ന്നവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കും. ഓഫീസില്‍ നിങ്ങള്‍ വളരെ ശ്രദ്ധയോടെ പെരുമാറുക. മേലുദ്യോഗസ്ഥരെ പിണക്കാതിരിക്കുക.

മീനം
ജോലിസ്ഥലത്ത് ഈ ആഴ്ച വിചിത്രമായ ചില സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. മേലുദ്യോഗസ്ഥര്‍ ജോലിയില്‍ തൃപ്തരാകും. ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകാം. ബിസിനസ്സ് വിപുലീകരിക്കാന്‍ ബാങ്ക് വായ്പയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. പ്രണയ ജീവിതത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ മാതാപിതാക്കള്‍ ബന്ധത്തില്‍ സന്തുഷ്ടരായിരിക്കില്ല. കുറച്ച് സമയം കൂടി കാത്തിരിക്കുക. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top