Flash News

പ്രണയനൈരാശ്യം കൊലപാതകത്തിലെത്തിച്ചു; കോളേജ് അദ്ധ്യാപികയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി

February 11, 2020

m_6മുംബൈ: കോളേജ് അദ്ധ്യാപികയെ മുന്‍ കാമുകന്‍ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. നാഗ്പൂര്‍ സ്വദേശിനിയായ അങ്കിത പിസ്സുഡെയെയാണ് മുന്‍ കാമുകന്‍ വികേഷ് നഗ്രാലെ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറുണ്ടായി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹിന്‍ഗന്‍ഘട്ടില്‍ കൂടുതല്‍ പൊലീസിനെയും ദ്രുതകര്‍മ സേനയെയും വിന്യസിച്ചിരിക്കുകയാണ്. ഇതോടെ കേസിലെ വിചാരണ സംസ്ഥാന സര്‍ക്കാര്‍ അതിവേഗ കോടതിയ്ക്ക് കൈമാറി.

നാഗ്പൂരിനടുത്തുള്ള വാര്‍ധയിലെ ഹിന്‍ഗന്‍ഘട്ട് സ്വദേശിനിയായ അങ്കിത കോളേജിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെടുന്നത്. മുന്‍ കാമുകന്‍ വികേഷ് നഗ്രാലെ (27) ബൈക്കിലെത്തി, അതില്‍ നിന്ന് പെട്രോള്‍ കുപ്പിയിലാക്കി അങ്കിതയുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ഇരുവരും ഏറെക്കാലം അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ ഇയാളുടെ അസാധാരണമായ പെരുമാറ്റം സഹിക്കാന്‍ കഴിയാതെ വന്നതോടെ 2 വര്‍ഷം മുമ്പ് അങ്കിത ബന്ധം പിരിയുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ കൊല നടത്തിയത്.

മറ്റൊരു വിവാഹം കഴിച്ച പ്രതി വികേഷ്, 7 മാസം പ്രായമായ കുഞ്ഞിന്റെ അച്ഛനാണ്. അങ്കിത വിവാഹിതയായെങ്കിലും വികേഷിന്റെ ശല്യം രൂക്ഷമായതോടെ ഇവരുടെ ഭര്‍ത്താവ് വിവാഹമോചനം നേടി.

യുവതിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുക് അറിയിച്ചു. മുംബൈയിലെ പ്രമുഖ പൊള്ളല്‍ ചികിത്സാ വിദഗ്ധനായ സുനില്‍ കേസ്‌വാനിയെ വാര്‍ധയിലെത്തിച്ച് ചികിത്സാ മേല്‍നോട്ടത്തന് ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ വിധി എതിരായെന്നും അദ്ദേഹം പറഞ്ഞു. അങ്കിതയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top