Flash News

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24-25 ന് ഇന്ത്യ സന്ദര്‍ശിക്കും

February 11, 2020

Donald_Trumpവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി 24-25 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. അമേരിക്കന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റതിനുശേഷം ട്രംപിന്‍റെ ആദ്യത്തെ ഇന്ത്യന്‍ പര്യടനമാണിത്. ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വൈറ്റ് ഹൗസിലെ ട്വിറ്റര്‍ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടാതെ തിയ്യതികളും പ്രഖ്യാപിച്ചു. ഫെബ്രുവരി 24-25 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്വീറ്റില്‍ വ്യക്തമാക്കി.

“ട്രംപിന്‍റെ സന്ദര്‍ശനത്തിലൂടെ തന്ത്രപരമായ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇന്ത്യന്‍ – അമേരിക്കന്‍ ജനതകള്‍ തമ്മിലുള്ള ശക്തമായതും നിലനില്‍ക്കുന്നതുമായ ബന്ധം കൂടുതല്‍ ഉന്നതിയിലെത്തും”-വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ഈ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഭാര്യയും അമേരിക്കയുടെ പ്രഥമ വനിതയുമായ മെലാനിയ ട്രംപും ഉണ്ടാകും. ട്രംപും ഭാര്യ മെലാനിയയും ഗുജറാത്ത് സന്ദര്‍ശിക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഒബാമ 2010 ല്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് 2015-ല്‍ വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു.

ട്രംപ് ഇന്ത്യയിലേക്ക് വരുന്നതോടെ മോദിയും ട്രം‌പുമായുള്ള ചര്‍ച്ചയും ഉണ്ടാകും. ഗുജറാത്തിലായിരിക്കും ഇരുവരും ചര്‍ച്ചയില്‍ പങ്കെടുക്കുക. അതിന്റെ ഒരുക്കങ്ങളും ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മോട്ടേര പ്രദേശത്തെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും.

2019 സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിയില്‍ ട്രംപുമായി വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തേയും കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സന്ദര്‍ശനം ഇരു രാജ്യങ്ങളും പങ്കിട്ട സ്വപ്‌നങ്ങള്‍ക്ക് പുതിയ ഉയരം നല്‍കുമെന്നും മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ട്രംപിനെ സന്ദര്‍ശിച്ചപ്പോഴും ക്ഷണം ആവര്‍ത്തിച്ചിരുന്നു. ഗുജറാത്തിലും സമാനമായ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. 1.10 ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം. ട്രം‌പും മോദിയും ചേര്‍ന്നാണ് ഈ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top