Flash News

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ശഹീന്‍ബാഗ് സ്‌ക്വയറിനു തുടക്കം

February 11, 2020 , സുഹൈല്‍ താനൂര്‍

IMG 1

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അനിശ്ചിത കാല ശഹീന്‍ബാഗ് സ്ക്വയര്‍ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ യൂണിയന്‍ പ്രസിഡന്‍റ് അഡ്വ. അബ്ദുല്ല അസാം ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശഹീന്‍ബാഗ് സ്ക്വയറിനു തുടക്കമായി. അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മുന്‍ യൂണിയന്‍ പ്രസിഡന്‍റ് അഡ്വ. അബ്ദുല്ല അസാം ഉദ്ഘാടനം നിര്‍വഹിച്ചു. പൗരത്വമാണ് രാജ്യത്ത് മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഭരണഘടനയിലൂടെ ഉറപ്പ് നല്‍കുന്നത്. അത് റദ്ദ് ചെയ്യുന്നതിലൂടെ നിയമപരമായ വംശഹത്യക്കാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ കാമ്പസുകളും തെരുവുകളും നടത്തുന്ന സമരങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.

IMG 2

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം സംസാരിക്കുന്നു

ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് അഷ്റഫ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം പഠന വകുപ്പ് അദ്ധ്യാപകന്‍ എം.ബി മനോജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്‍റ് അഡ്വ. വി അനസ്, രാഷ്ട്രപതി അവാര്‍ഡ് ജേതാവും കവിയുമായ പി.വി. സൈദലവി, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാഹിദ് ഇസ്മായില്‍ സ്വാഗതവും നഈമ നന്ദിയും പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top