Flash News

കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന

February 12, 2020

EQbWubcXUAA7NmJജനീവ: ചൈനയില്‍ നിന്നാരംഭിച്ച് ലോകമൊട്ടാകെയുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ (Covid-19) എന്ന പേര് നൽകി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ അറിയിച്ചു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന ഡബ്ല്യുഎച്ച്ഒയുടെ രണ്ടുദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്നും ഡബ്‌ള്യു.എച്ച്.ഒ. മേധാവി പറഞ്ഞു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്നും ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

സമ്മേളനത്തിൽ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top