Flash News

പനിയും ജലദോഷവും: കൊറോണയെന്ന് സംശയിച്ച് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

February 12, 2020

fioഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചുവെന്ന് ഭയപ്പെട്ട് ആന്ധ്രാപ്രദേശില്‍ 50 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് തൂങ്ങിമരിച്ചത്. മൂത്രനാളിയിലെ അണുബാധയ്ക്കും ജലദോഷത്തിനും ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ നിരന്തരം കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിക്കുകയും ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണുകയും ചെയ്തിരുന്നു. ഇതോടെ തനിക്കും കൊറോണ ബാധിച്ചിട്ടുണ്ടെന്ന് ഇയാള്‍ സ്വയം തീരുമാനിച്ചു.

കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയില്‍ ബാലകൃഷ്ണന്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയതിന് ശേഷം പെരുമാറ്റത്തില്‍ കാര്യമായ മാറ്റം കണ്ടതായി ബാലകൃഷ്ണന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസമായി തങ്ങളോട് അപരിചിതനെപ്പോലെയാണ് പെരുമാറിയിരുന്നത്. തനിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേയ്ക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നുവെന്നും മകന്‍ പറഞ്ഞു.

ഇന്നലെ രാവിലെ വീട് വിട്ടിറങ്ങിയ ബാലകൃഷ്ണനെ മണിക്കൂറുകള്‍ക്ക് ശേഷം അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top