Flash News

ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ സി‌എജി; കോടികളുടെ അഴിമതി ആരോപണം

February 12, 2020

mehraതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്‌ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സിഎജി റിപ്പോര്‍ട്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപ വകമാറ്റി എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി.

പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങിയതിലും ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങാതെ മിത്സുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ തയ്യാറായില്ല. അങ്ങിനെ ചെയ്യാത്തതിന് പറയുന്ന സുരക്ഷാ കാരണങ്ങള്‍ സ്വീകാര്യമില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുമ്പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി. 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി ആരോപിക്കുന്നു.

സി‌എ‌ജിയുടെ കണ്ടെത്തലുകള്‍:

തിരുവനന്തപുരം എസ്എപിയില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കുറവുണ്ട്.
12061 കാര്‍ട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്.
തൃശൂരില്‍ വെടിയുണ്ട സൂക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്രിമം കാണിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ല. വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്.
ഫൊറന്‍സിക് സയന്‍സ് ലബോറട്ടറയില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു
2013 മുതല്‍ 2018 വരെയുള്ള 9285 കേസുകളില്‍ തീര്‍പ്പായില്ല. പോക്‌സോ കേസുകളും ഇതില്‍ ഉള്‍പ്പെടും.

റവന്യൂ വകുപ്പിനെയും സിഎജി വിമര്‍ശിക്കുന്നുണ്ട്. മിച്ച ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്നാണ് റവന്യൂ വകുപ്പിനെതിരായ വിമര്‍ശനം. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം വന്നുവെന്നാണ് കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top