Flash News

പത്മ പുരസ്ക്കാരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന് കേരളമല്ല കേന്ദ്രമാണ് തീരുമാനിക്കുന്നതെന്ന്; കേരളം സമര്‍പ്പിച്ച പട്ടിക പൂര്‍ണ്ണമായും തള്ളി

February 12, 2020

padma-awards-india-620x315സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്. പകരം ആത്മീയ രംഗത്ത് നിന്നുള്ള ശ്രീ എമ്മിനും (മുംതാസ് അലി) നിയമപണ്ഡിതന്‍ പ്രഫ. എന്‍ആര്‍ മാധവമേനോന് മരണാനന്തര ബഹുമതിയായും പത്മഭൂഷണ്‍ നല്‍കുകയാണ് ചെയ്തത്. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എംഎസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കി.

കേരളം ശുപാര്‍ശ ചെയ്തവര്‍……………

പത്മവിഭൂഷണ്‍

എംടി വാസുദേവന്‍ നായര്‍

പത്മഭൂഷണ്‍

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാന്‍
മമ്മൂട്ടി
മധു
ശോഭന
കവി സുഗതകുമാരി
ചെണ്ട ആശാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി
ചെണ്ട ആശാന്‍ പെരുവനം കുട്ടന്‍ മാരാര്‍
ഓസ്‌കാര്‍ ജേതാവ് ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി

പത്മശ്രീ

സൂര്യ ഫെസ്റ്റിവല്‍ സംഘാടകനായ സൂര്യ കൃഷ്ണമൂര്‍ത്തി
സംഗീതജ്ഞ കെ ഓമനക്കുട്ടി
കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടി നായര്‍
ശില്‍പി കാനായി കുഞ്ഞിരാമന്‍
സംഗീതജ്ഞന്‍ രമേശ് നാരായണന്‍
ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി
അഭിനേത്രി കെപിഎസി ലളിത
എഴുത്തുകാരന്‍ എംഎന്‍ കാരശ്ശേരി

സാമൂഹ്യപ്രവര്‍ത്തനത്തിന് ബിഷപ്പ് സൂസൈപാക്യം

സിനിമയിലെ സംഭാവനകള്‍ക്ക് ജികെ പിള്ള
മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍
എഴുത്തുകാരായ വിപി ഉണിത്തിരി
ഡോ. ഖദീജ മുംതാസ്
കാര്‍ട്ടൂണിസ്റ്റ് ഇപി ഉണ്ണി
അഭിനേതാവ് നെടുമുടി വേണു
ഗായകന്‍ എം ജയചന്ദ്രന്‍
പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോ. വിപി ഗംഗാധരന്‍
മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് എംഎസ് മണി
യോഗ-നാച്ചുറോപ്പതി രംഗത്തെ സംഭവാനകള്‍ക്ക് എംകെ രാമന്‍ മാസ്റ്റര്‍
ഡോ. ടികെ ജയകുമാര്‍



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top