Flash News

സ്റ്റാഫോര്‍ഡില്‍ മലയാളം ക്ലാസ് ഗ്രാജ്വേഷന്‍

February 13, 2020 , ജീമോന്‍ റാന്നി

20200209_164559ഹൂസ്റ്റണ്‍ : ആറു മുതല്‍ പതിനാറു വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള മീഡിയ ഹൗസില്‍ ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ആറു മാസമായി നടന്നുവന്ന മലയാളം ക്ലാസ്സിന്റെ ഗ്രാജ്വേഷന്‍ പ്രൗഢ ഗംഭീരമായി നടന്നു.

ഫെബ്രുവരി 9 ഞായറാഴ്ച മീഡിയ ഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഡോ അമേരിക്കന്‍ ഫോറം വൈസ് ചെയര്‍മാന്‍ ഈശോ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 14 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.

അദ്ധ്യാപകരായ റവ. ഡോ. തോമസ് അമ്പലവേലില്‍, റവ. ഡോ. റോയ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. നോവലിസ്റ്റ് മാത്യു നെല്ലിക്കുന്നേല്‍, ബിസ്സിനസ് ഫോറം ചെയര്‍മാന്‍ തോമസ് വര്‍ക്കി, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രൊഫ. ജോയ് പല്ലാട്ടുമഠം (ഡാളസ്) പ്രൊഫ. ഡോ. സി. ദീപാ തൂമ്പില്‍ എന്നിവര്‍ തയ്യാറാക്കിയ ശ്രേഷ്ഠ മലയാളം സമഗ്ര ഭാഷാപഠന സഹായി ഒന്നാം ഭാഗമായിരുന്നു പഠന ഭാഗം.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിന്‍ മലയാളം ഡിപ്പാര്‍ട്ടമെന്റ് അദ്ധ്യാപിക ദര്‍ശന മനയത്താണ് ക്ലാസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തത്.

ക്രിസ്റ്റഫര്‍ മാത്യു, റോബര്‍ട്ട് മാത്യു, ക്രിസ്റ്റീന്‍ റെജി, ക്രിസ് റെജി , കരോള്‍ റെജി, ക്രിസ്റ്റി റെജി, തോമസ് ജോസഫ്, ഡാനിയേല്‍ കുര്യന്‍, ഏഞ്ചല്‍ മാത്യു, അബിഗെയ്ല്‍ മാത്യു, എഡ്വിന്‍ ബോബിന്‍, ആന്‍ മറീയ ബോബിന്‍, ഷെയിന്‍ ജോജി, സ്റ്റീവ് ജോജി എന്നീ കുട്ടികളാണ് വിജയികള്‍.

രണ്ടാം ഭാഗം ക്ലാസുകള്‍ ഫെബ്രുവരി 16 ഞായറാഴ്ച മൂന്നു മണിക്ക് ആരംഭിക്കും. ആറു മാസത്തേക്ക് എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 5:00 മണിവരെ മീഡിയ ഹൗസില്‍ ( 445, FM 1092 Murphy Road, Suite 500 D, Stafford, Texas, 77477) ക്ലാസുകള്‍ ഉണ്ടായിരിക്കും.

പഠിക്കുവാനും പഠിപ്പിക്കുവാനും താല്പര്യമുള്ളവര്‍ ഈശോ ജേക്കബിനെ സമീപിക്കുക. 832 771 7646.

20200209_164544 20200209_172510 IMG_2447 IMG_2448


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top