Flash News

കറന്‍സി ഒളിപ്പിക്കാന്‍ കപ്പലണ്ടിയും ചേരും; കള്ളക്കടത്തുകാര്‍ മറ്റൊരു രൂപത്തില്‍

February 13, 2020

Untitledന്യൂഡല്‍ഹി: സ്വര്‍ണ്ണവും വിദേശ കറന്‍സികളും ഇന്ത്യയിലേക്ക് കടത്താന്‍ കള്ളക്കടത്തുകാര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ആദ്യമായാണ് കപ്പലണ്ടിയില്‍ കറന്‍സികള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതെന്നതിന്റെ വ്യക്തമായ തെളിവാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത്.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത് വിദേശ കറന്‍സി കടത്തിനായി സ്വീകരിച്ച പുതിയമാര്‍ഗ്ഗം കണ്ടാണ്. സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് ഒരു യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇന്നേവരെ കാണാത്തരീതിയില്‍ വിദേശ കറന്‍സികള്‍ ഒളിപ്പിച്ചത് കണ്ടെത്തിയത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് മുറാദ് അലി (25) എന്ന യുവാവ് വിമാനമിറങ്ങിയത്. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. മുറാദിന്റെ ബാഗും മറ്റും പരിശോധിച്ചപ്പോള്‍ ആദ്യമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ കൂടുതൽ പരിശോധനയിൽ ബാഗിനുള്ളിലെ ഭക്ഷ്യവസ്തുക്കളിൽ ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ചുവെച്ചത് കണ്ടെത്തി.

ബാഗിനുള്ളിലുണ്ടായിരുന്ന നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്‌കറ്റ് പാക്കറ്റിനുള്ളിലുമാണ് മുറാദ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കളില്‍നിന്ന് കറന്‍സി പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സി.ഐ.എസ്.എഫ്. ട്വിറ്ററിലും ഫേസ്‌ബുക്കിലും പങ്കുവെച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top