Flash News

ഇതൊക്കെ എന്ത്?: ഡിജിപിയ്ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിടത്ത് പറഞ്ഞോളാമെന്ന് മുഖ്യമന്ത്രി

February 13, 2020

n_1തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഫണ്ട് വകമാറ്റി ചിലവഴിച്ചതും സിംസ് പദ്ധതിയുടെ നടത്തിപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കും വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതൊക്കെ എന്ത് എന്ന രീതിയിലായിരുന്നു ബെഹ്‌റയുടേയും മുഖ്യമന്ത്രിയുടേയും പ്രതികരണം.

സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കുന്നതിന് നടപടിക്രമങ്ങളുണ്ട്. ഇവിടെ അതേക്കുറിച്ച് പ്രതികരിക്കേണ്ടതില്ല. പറയേണ്ടത് അതാത് ഫോറങ്ങളില്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപി ബെഹ്‌റയെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്തുണ്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ തനിക്ക് അത്തരത്തിലുള്ള ഒരു കത്തും കിട്ടിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡിജിപിയെ മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടോയെന്ന ചോദ്യത്തെ മുഖ്യമന്ത്രി ചിരിച്ച് തള്ളുകയും ചെയ്തു.

കേരള പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്നും തിരകളും മറ്റ് ആയുധങ്ങളും കാണാതായെന്നും പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിന് വകയിരുത്തിയ 2.81 കോടി രൂപ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ നിര്‍മ്മിക്കാന്‍ വക മാറ്റിയെന്നും സിംസ് പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നുവെന്നതുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സിഎജി, റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് വിവാദമായതോടെ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി. 15 മിനിറ്റ് മാത്രം നീണ്ടു നിന്ന പ്രാഥമിക കൂടിക്കാഴ്ചയില്‍ പൊതുപ്രസ്താവനകള്‍ നടത്തേണ്ടെന്ന തീരുമാനത്തിലാണ് എത്തിയത്.

താനിപ്പോള്‍ ഇതേക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞാല്‍ അത് ചട്ടലംഘനമാകുമെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. വ്യക്തിപരമായി പ്രതികരിക്കാനില്ല. പറയാനുള്ളതെല്ലാം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കും. സിഎജി റിപ്പോര്‍ട്ട് ഇനി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ട്. അത്തരം ഒരു ഫോറത്തില്‍ താന്‍ കൃത്യമായ വിശദീകരണം നല്‍കുമെന്നും അവിടെ മാത്രമേ പ്രതികരിക്കൂവെന്നും ബെഹ്‌റ പറഞ്ഞു.

അതിനിടയില്‍ ഡിജിപി ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top