Flash News

‘ആസാദി മുദ്രാവാക്യം മൂന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകം’: ഷൈഖ് മുഹമ്മദ് കാരക്കുന്ന്

February 14, 2020 , അന്‍‌വര്‍ ഷമീം

IMG_9213

മലപ്പുറത്ത് ആസാദി സ്ക്വയറിന്‍റെ 13-ാം ദിന പരിപാടി എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഇനി രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ശാഹീന്‍ ബാഗും ആസാദി മുദ്രാവാക്യവും അതില്‍ അടയാളപ്പെട്ടു കിടക്കുമെന്ന് എഴുത്തുകാരനും ചിന്തകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന്. ആസാദി സ്ക്വയര്‍ 13-ാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആത്മാഭിമാനമുള്ള കേരള സമൂഹത്തിന് ഇത് മൂന്നാം സ്വാതന്ത്ര്യസമരമാണ്. ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ടില്‍ പറങ്കിപ്പടക്കെതിരെ ആരംഭിച്ച്, കുഞ്ഞാലി മരക്കാര്‍ ചാലിയം കോട്ട പൊളിച്ച് നേടിയ ചരിത്ര വിജയം ആണ് ആദ്യത്തേത്. ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ സമരത്തോളമെത്തിയ പോരാട്ടമാണ് രണ്ടാമത്തേത്. രാജ്യത്തിലെ ജനത പൗരത്വ നിഷേധ കരിനിയമങ്ങള്‍ക്കെതിരെ നടത്തുന്ന സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സുപ്രീം കോടതി നിയമം റദ്ദ് ചെയ്യുകയോ കേന്ദ്ര ഭരണകൂടം ജനതാല്‍പര്യത്തിനൊത്ത് പുതിയ നയങ്ങള്‍ നടപ്പിലാക്കുകയോ ചെയ്തില്ലെങ്കില്‍ കേന്ദ്ര ഗവണ്മെന്റ് നിലംപൊത്തും വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹരിത’ സംസ്ഥാന ട്രഷറര്‍ ആയിഷ ബാനു പി.എച്ച്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി സമദ് കുന്നക്കാവ്, മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം ഉസ്മാന്‍ താമരത്ത്, ജി ഐ ഒ ജില്ലാ പ്രസിഡന്‍റ് കെ.സി ഷനാനീറ എന്നിവര്‍ സംസാരിച്ചു.

സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ എന്നിവര്‍ പാട്ടു പ്രതിഷേധം അവതരിപ്പിച്ചു.

ആസാദി സ്ക്വയറില്‍ വെള്ളിയാഴ്ച ആക്ടിവിസ്റ്റ് ഗ്രോ വാസു, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ്, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ഹരിദാസ് പുല്‍പ്പറ്റ, ജി ഐ ഒ സംസ്ഥാന സമിതിയംഗം സുഹാന അബ്ദുല്ലത്തീഫ്, കെ അലി പത്തനാപുരം എന്നിവര്‍ സംസാരിക്കും. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിരുദ്ധ മ്യൂസിക് വീഡിയോ ‘സിറ്റിസന്‍ നമ്പര്‍ 21’ പ്രദര്‍ശനം നടക്കും. സിറ്റിസന്‍ നമ്പര്‍ 21ഡയറക്ടര്‍ സന്ദീപ് സംബന്ധിക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top