Flash News

ഒരു വീട്ടില്‍ വീട്ടമ്മ പ്രസവിക്കുന്ന എല്ലാ കുഞ്ഞുങ്ങളും മരിക്കുന്നു; ആറാമത്തെ കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

February 18, 2020

tirur-child-death-jpg_710x400xtമലപ്പുറം: തിരൂരില്‍ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ മറിച്ചതിൽ ദുരൂഹത. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. ആണ്‍കുഞ്ഞായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയുമായിരുന്നു. ഏറ്റവുമൊടുവിൽ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് മലപ്പുറം എസ്‍പിഅറിയിച്ചിട്ടുണ്ട്.

തിരൂർ ചെമ്പ്ര റോഡിലെ തറമ്മല്‍ റഫീഖ്-സബ്‌ന ദമ്പതികളുടെ ആറ് മക്കളാണ് ഒമ്പതുവര്‍ഷത്തിനിടെ മരിച്ചത്. നാല് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ് അഞ്ച് കുട്ടികളും മരിച്ചത്. ആദ്യത്തെ കുട്ടി നാലര വയസിലും മരിച്ചു. ദമ്പതികളുടെ ആറ് മക്കളും മരിച്ചതില്‍ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആറ് കുട്ടികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഒരു കുട്ടിയുടെ മൃതദേഹം തൃശ്ശൂരില്‍ വച്ച് പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നുവെന്നും തൃശ്ശൂരിലെയും കോഴിക്കോട്ടേയും ഡോക്ടര്‍മാര്‍ കുട്ടികളെ ചികില്‍സിച്ചിരുന്നുവെന്നും കുടുംബവുമായി അടുപ്പമുള്ള ചിലര്‍ പറയുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. അപസ്മാരമാണ് മരണകാരണം എന്നാണ് ബന്ധുക്കള്‍ നാട്ടുകാരോട് പറഞ്ഞത്.

ഇന്ന് പുലര്‍ച്ചെയാണ് ആറാമത്തെ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബന്ധുക്കളില്‍ ചിലര്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. രംഗം വഷളാക്കേണ്ടെനന്ന് കരുതി പോലീസ് ഇടപെട്ടില്ല.

കിട്ടിയ പരാതിയിലും പ്രാഥമിക വിവരങ്ങളിലും വ്യക്തമായ ചിത്രങ്ങളോ തെളിവുകളോ ഇല്ലാത്തതിനാൽ ഇപ്പോൾ അഭ്യൂഹങ്ങൾ പരത്തരുതെന്ന് മലപ്പുറം എസ്‍പി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് മരിച്ച കുട്ടികളുടെ പിതൃസഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

”കുട്ടികളുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾക്കും ബുദ്ധിമുട്ട് തോന്നിയിരുന്നു. അന്ന് ഞങ്ങൾ ഡോക്ടർമാരോട് അങ്ങോട്ട് പോസ്റ്റ്‍മോ‍ർട്ടം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നാമത്തെ കുഞ്ഞ് മരിച്ചപ്പോൾ പോസ്റ്റ്‍മോർട്ടം നടത്തിയതാണ്. അന്ന് ഒന്നും കണ്ടെത്തിയിരുന്നില്ല. ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് പോസ്റ്റ്‍മോർട്ടം നടത്തിയത്. മരിച്ച കുഞ്ഞുങ്ങൾക്കെല്ലാം അപസ്മാരമായിരുന്നു. ഒരു ദുരൂഹതയും ഞങ്ങൾ ബന്ധുക്കൾക്ക് കണ്ടെത്താനായിട്ടില്ല. ഇന്ന് മരിച്ച കുട്ടിയ്ക്കും അനാരോഗ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും സന്തോഷത്തോടെ ഇരുന്ന കുഞ്ഞാണ്. എന്ത് അന്വേഷണം നടത്തിയാലും സഹകരിക്കാൻ തയ്യാറാണ്”- കുട്ടികളുടെ പിതൃസഹോദരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top