Flash News

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: അഹമ്മദാബാദില്‍ മതിലിന് പിറകെ വിവാദമായി ചേരി ഒഴിപ്പിക്കലും

February 18, 2020

Slum-ahmedabad-1200യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഗുജറാത്തില്‍ അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നത് വിവാദമായി. പുതുതായി നിര്‍മിച്ച മൊട്ടേര സ്റ്റേഡിയത്തിന് സമീപത്ത് താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിഞ്ഞുപോകുന്നതിനായി നോട്ടീസ് നല്‍കിയത്. അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കുന്നതിനായി സ്റ്റേഡിയം ഒരുക്കിയതിന് പിന്നാലെയാണ് കോര്‍പ്പറേഷന്റെ നീക്കം.

നിർമ്മാണ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 200 പേരെയാണ് ‘നമസ്തേ ട്രംപ്’ പരിപാടിക്കായി ഒഴിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഇവിടെ താമസിച്ചുവരുന്നവരാണ് തങ്ങളെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

എന്നാൽ, ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടല്ല ചേരി ഒഴിപ്പിക്കുന്നതെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതർ പറയുന്നത്. ചേരി നിവാസികള്‍ കയ്യേറി താമസിക്കുന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭൂമിയാണെന്നും ടൗണ്‍ പ്ലാനിംഗിന്റെ ഭാഗമായാണ് നടപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഏഴ് ദിവസത്തിനകം ചേരി ഒഴിഞ്ഞുപോകാനാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉണ്ടെങ്കില്‍ വകുപ്പിനെ സമീപിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

mathilഎന്നാൽ കഴിഞ്ഞ 22 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവരാണ് ഞങ്ങളെന്നും യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇവിടെ നിന്നും ഞങ്ങളെ കുടിയൊഴിപ്പിക്കാനുള്ള അധികൃതരുടെ ശ്രമമാണിതെന്നും ചേരി നിവാസികൾ ആരോപിച്ചു.

300 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് ചേരിയിലുള്ളവർ. ഓരോ കുടുംബത്തിലും നാലിൽ കുറയാത്ത അംഗങ്ങളുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ എങ്ങോട്ടു മാറുമെന്നും ചേരി നിവാസികൾ ചോദിക്കുന്നു. ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിൽ എത്തുന്നത്.

അഹമ്മദാബാദിലെ ശരണിയ നിവാസ് ചേരി മറയ്ക്കുന്നതിനായി മതില്‍ നിര്‍മ്മിച്ച് വിവാദമായതിന് പിന്നാലെയാണ് ചേരി ഒഴിപ്പിക്കൽ വിവാദം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top