Flash News

ചൈനയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയ കപ്പല്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി; ആണവ മിസൈല്‍ വിക്ഷേപ ഉപകരണങ്ങള്‍ കണ്ടെടുത്തു

February 18, 2020

hongkong shipന്യൂഡൽഹി: ചൈനയിൽ നിന്നും പാക്കിസ്താനിലേക്ക് പോയ ചരക്കു കപ്പൽ ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തിനു സമീപം കസ്റ്റംസ് അധികൃതർ പിടികൂടി. കപ്പലിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കറാച്ചിയിലെ ഖാസിം തുറമുഖം ലക്ഷ്യമിട്ടു നീങ്ങിയ കപ്പലിനെ ഇന്റിലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണു കസ്റ്റംസ് പിടികൂടിയത്.

വ്യാവസായിക ആവശ്യത്തിനുള്ള ഉപകരണമെന്ന വ്യാജപ്പേരിലാണ് ഇത് കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രതിരോധ, ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) അധികൃതർ കഴിഞ്ഞ ദിവസം കപ്പലിൽ പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് ഉപകരണത്തെക്കുറിച്ച് മനസ്സിലാക്കിയത്. വരും ദിവസങ്ങളിൽ ആണവ ശാസ്ത്രജ്ഞരും ഇതു പരിശോധിക്കും. ചൈനയും പാക്കിസ്ഥാനും തമ്മിൽ പ്രതിരോധ മേഖലയിലുള്ള സഹകരണത്തിന്റെ കൂടി തെളിവാണിതെന്ന് അധികൃതർ പറഞ്ഞു.

ഹോങ്കോങ്ങ് പതാക വഹിക്കുന്ന ‘ഡാ കുയ് യുൻ’ (Da Cui Yun) എന്ന കപ്പൽ ചൈനയിലെ ജിയാംഗിൻ തുറമുഖത്തു നിന്ന് കഴിഞ്ഞ ജനുവരി 17-നാണു കറാച്ചിയിലെ ഖാസിം തുറമുഖം ലക്ഷ്യമിട്ടു പുറപ്പെട്ടത്.

കപ്പൽ പിടിച്ചെടുത്തതു സംബന്ധിച്ചു രാജ്യത്തെ ഉന്നത പ്രതിരോധ കേന്ദ്രങ്ങൾക്ക് കസ്റ്റംസ് അധികൃതർ വിവരം കൈമാറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top