Flash News

അബൂദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ അബായ ധരിച്ച് ഇവാന്‍‌ക ട്രം‌പ്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

February 18, 2020

Ivanka-Trump-അബൂദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ മകള്‍ ഇവാന്‍‌ക ട്രം‌പ് സന്ദര്‍ശനം നടത്തി. ആഗോള വനിതാ ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ഇവാന്‍ക ട്രംപ് മസ്ജിദില്‍ പ്രവേശിച്ചത് അബായ ധരിച്ചാണ്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ആധുനിക ഇസ്‌ലാമിക് വാസ്തുകലയുടെ മാസ്റ്റര്‍പീസാണ് ശൈഖ് സായിദ് മസ്ജിദ് എന്ന് പിന്നീട് ട്വിറ്ററില്‍ ഇവാന്‍ക കുറിച്ചു.

അബൂദാബിയില്‍ നിന്ന് ദുബൈയിലെത്തിയ അവര്‍ ശൈഖ ലതീഫ ബിന്‍ത് മുഹമ്മദുമായും മറ്റു രാജകുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.

സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ ആഗോള സാമൂഹിക സാമ്പത്തിക പങ്കാളിത്തവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച വനിതാ ഉച്ചകോടിയിലെ അതിഥിയായിരുന്നു ട്രംപ്. 87 രാഷ്ട്രങ്ങളില്‍ നിന്നുള്ള മുവ്വായിരത്തിലേറെ പ്രതിനിധികളാണ് തിങ്കളാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ പങ്കെടുത്തത്.

30c64117-fe9e-47e7-8954-9f5e9c4d8123_16x9_788x442

https://twitter.com/CLH45/status/1228916289730727936



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top