Flash News

‘ജെറ്റ്മാന്‍’ ദുബായ്ക്ക് മുകളിലൂടെ പറന്നു; അമ്പരപ്പോടെ കാണികള്‍

February 18, 2020

829471-742h2g6qjzkkcbm0nyiadnq3clz9bzdimzi3876177ദുബായ്: ജെറ്റ്‌മാന്‍ എന്നറിയപ്പെടുന്ന ഡെയര്‍ ഡെവിള്‍ വിന്‍സ് റെഫെറ്റ് ഏറ്റവും പുതിയ ‘ജെറ്റ്മാന്‍’ സ്റ്റണ്ടില്‍ ദുബായിക്ക് മുകളിലുള്ള ആകാശത്തേക്ക് കുതിച്ചത് കാണികളില്‍ അത്ഭുതവും അതിലേറെ അമ്പരപ്പും സൃഷ്ടിച്ചു. നിലത്തു നിന്ന് 1,800 മീറ്ററിലേക്ക് (ഏകദേശം 6,000 അടി) കുതിച്ചു കയറിയ റെഫെറ്റ്, മാര്‍വലിന്‍റെ ‘അയണ്‍ മാന്‍’ നെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

‘ജെറ്റ്‌മാന്‍’ എന്നറിയപ്പെടുന്ന റെഫെറ്റും അദ്ദേഹത്തിന്‍റെ സഹകാരികളും അക്ഷരാര്‍ത്ഥത്തില്‍ ജെറ്റ്പാക്കുകളുടെയും കാര്‍ബണ്‍ ഫയര്‍ ചിറകുകളുടെയും സഹായത്തൊടെ പുതിയ ഉയരങ്ങള്‍ താണ്ടിയിട്ടുണ്ട്. കൂടാതെ നിരവധി ആകാശ പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

ആറായിരം അടി ഉയരത്തില്‍ (1800 മീറ്റര്‍) 240 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് ജെറ്റ്മാന്‍ വിന്‍സ് റെഫ്റ്റാണ് അത്ഭുതം സൃഷ്ടിച്ചത്. തറയില്‍ നിന്ന നില്‍പ്പില്‍ നിന്നാണ് ജെറ്റ്മാന്‍ ആകാശത്തേക്ക് കുതിച്ചത്. ഓരോ എട്ടു സെക്കന്‍ഡിലും ജെറ്റ്മാന്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗം കണ്ടെത്തി.

ഫൈബര്‍ ചിറകുകളും നാലു ചെറു ജെറ്റ് എഞ്ചിനുകളും ഉപയോഗിക്കുന്ന ജറ്റ്പായ്ക്കിന് നാനൂറു കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ സാധിക്കും. 2017ല്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആകാശത്തു വച്ച് ഹെലികോപ്ടറിലേക്ക് പറന്നിറങ്ങിയ മനുഷ്യനാണ് ദുബൈയില്‍ ജെറ്റ്മാനായ വിന്‍സ് റഫറ്റ്.

BB106WP8




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top