Flash News

കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ വാര്‍ഷികാഘോഷവും ഫാമിലി നൈറ്റും വന്‍ വിജയം

February 21, 2020 , ജിനേഷ് തമ്പി

cricketന്യൂയോര്‍ക്ക് : കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ അഞ്ചാമത് വാര്‍ഷികാഘോഷ ചടങ്ങുകളും ഫാമിലി നൈറ്റും വിജയകരമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ചു . വര്‍ണശബളമായ ആഘോഷപരിപാടികളില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും, മലയാളി സംഘടനകളിലെ നേതാക്കളും സംബന്ധിച്ചു.

ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസിന്റെ പ്രതിനിധി മാര്‍ക്ക് , കോമണ്‍വെല്‍ത്ത് ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ലെസ്ലി ലോ , യു.എസ്.എ ക്ലബ് ക്രിക്കറ്റ് ഡയറക്ടര്‍ അജിത് ഭാസ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് യു.എസ്.എയുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു സംസാരിച്ച മാര്‍ക്ക് , സെനറ്റര്‍ ഓഫീസിന്റെ പേരില്‍ മെമെന്റോ കേരള ക്രിക്കറ്റ് ലീഗിന് സമ്മാനിച്ചു . തുടര്‍ന്ന് ഡടഅ ക്ലബ് ക്രിക്കറ്റ് ഡയറക്ടര്‍ അജിത് ഭാസ്കറും , ഇഇഘ പ്രസിഡന്റ് ലെസ്ലി ലോയും സംയുക്തമായി ഗഇഘ ഡടഅ യുടെ അഞ്ചാം വര്‍ഷത്തെ സുവനീയര്‍ “22 യാര്‍ഡ്‌സ് ” പ്രസിദ്ധീകരിച്ചു.

cricket1ലീഗിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സ്‌പെക്ട്രം, ഓട്ടോ ഭാരവാഹികളായ ബിനു ബേബി ,പ്രിന്‍സ് ബേബി എന്നിവരും പ്ലാറ്റിനം സ്‌പോണ്‍സഴ്‌സ് ഗ്ലോബല്‍ ഐ റ്റി ചെയര്‍മാന്‍ സജിത്ത് നായര്‍, സണ്‍ റണ്‍ എന്നിവരുടെ പ്രതിനിധികളും ,മറ്റു സ്‌പോണ്‌സര്‍മാരായ ഗ്രാന്‍ഡ് റസ്റ്റോറന്റ് ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,ജിബി എം തോമസ് ക്വിക് മോര്‍ട്ടഗേജ് ,ടോം ജോസഫ് ഇമേജിന് ഡിജിറ്റല്‍ , ലുസൈഡ്‌സെവെന്‍ പ്രൊഡക്ഷന്‍സ് ബേസില്‍ കുര്യാക്കോസ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു നടന്ന സമ്മാനദാന ചടങ്ങില്‍ കഴിഞ്ഞ സീസണില്‍ ഉജ്വല പ്രകടനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ലീഗ് പ്ലയേഴ്‌സിനു അവാര്‍ഡുകള്‍ നല്‍കുകയും വിജയികളായ ടീമിന് ട്രോഫി സമ്മാനിക്കുകയും ചെയ്തു.

ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന ലീഗ് മെമ്പേഴ്‌സിന്റെ വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും , ന്യൂയോര്‍ക് NRI ബാന്‍ഡിന്റെ സംഗീത പരിപാടിയും , മയൂര ഡാന്‍സ് സ്കൂളിന്റെ നൃത്തവും ആഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.

വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റിനൊപ്പം തങ്ങളുടെ ചാരിറ്റി വിങ് ആയ KCL ഹെല്പിങ് ഹാന്‍ഡ്‌സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും അതോടൊപ്പം ട്രൈ സ്റ്റേറ്റിലെ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിച്ചു കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top