Flash News

ട്രം‌പിന്റെ ഇന്ത്യാ സന്ദര്‍ശനം: മോദിയുമായി ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

February 22, 2020

trump_modi_20190902_571_855_570_850വാഷിംഗ്ടണ്‍: അടുത്തയാഴ്ച ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മതസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും യുഎസിന് വലിയ ബഹുമാനമുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

‘ജനാധിപത്യത്തെയും മതസ്വാതന്ത്ര്യത്തെയും കുറിച്ച് ഇരുരാജ്യങ്ങളും പങ്കിടുന്ന പാരമ്പര്യത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് തന്‍റെ പൊതു പരാമര്‍ശങ്ങളിലും പിന്നീട് സ്വകാര്യമായും സംസാരിക്കും. അദ്ദേഹം ഈ വിഷയങ്ങള്‍ ഉന്നയിക്കും, പ്രത്യേകിച്ചും മതസ്വാതന്ത്ര്യ പ്രശ്നം വളരെ പ്രധാനമാണ്,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചോ പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെക്കുറിച്ചോ മോദിയോട് സംസാരിക്കാന്‍ പ്രസിഡന്‍റ് പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉദ്യോഗസ്ഥന്‍.

‘സാര്‍വത്രിക മൂല്യങ്ങള്‍, നിയമവാഴ്ച എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളോടും സ്ഥാപനങ്ങളോടും ഞങ്ങള്‍ക്ക് വലിയ ബഹുമാനമുണ്ട്, ആ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരും,’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.എ.എ.യെക്കുറിച്ചും എന്‍ ആര്‍ സിയെക്കുറിച്ചും വൈറ്റ് ഹൗസിന് ആശങ്കയുണ്ട്.

പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ട്രം‌പ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും, ലോകം ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും മതന്യൂനപക്ഷങ്ങളോടുള്ള ആദരവ് തുടരുന്നതിനും ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘തീര്‍ച്ചയായും, ഇന്ത്യന്‍ ഭരണഘടനയില്‍ മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങളോടുള്ള ആദരവ്, എല്ലാ മതങ്ങളോടും തുല്യമായി പെരുമാറുക എന്നിവ ഉള്‍ക്കൊള്ളുന്നു. അതിനാല്‍ ഇത് പ്രസിഡന്‍റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്, അത് നൂറു ശതമാനവും ശരിയാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു .

ഇന്ത്യക്ക് ശക്തമായ ജനാധിപത്യ അടിത്തറയുണ്ട്. മത, ഭാഷ, സാംസ്കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘വാസ്തവത്തില്‍, ഇത് നാല് പ്രധാന ലോക മതങ്ങളുടെ ജന്മസ്ഥലമാണ്,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദി കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തുന്നതിന് എങ്ങനെ മുന്‍ഗണന നല്‍കുമെന്ന് സംസാരിച്ചിരുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യം നിലനിര്‍ത്തുന്നത് ലോകം ഉറ്റുനോക്കുകയാണ്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top