Flash News

സ്വാഗത പ്രസംഗത്തിനിടയിൽ സദസ്സിനെ അമ്പരപ്പിച്ച് മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനം

February 22, 2020

pinarayi_33തിരുവനന്തപുരം: സ്വാഗത പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്ക് കയറി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സ്വാഗത പ്രാസംഗികയും സദസും അമ്പരന്നെങ്കിലും “വേറെ വഴിയില്ലാത്തത് കൊണ്ടാണ്” എന്ന് വിശദീകരിച്ചാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ ‘മലയാണ്‍മ 2020’ ഉദ്ഘാടനം ചെയ്തത്.

വെള്ളിയാഴ്ച അയ്യങ്കാളി ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു മണിക്കൂര്‍ വൈകി മൂന്ന് മണിക്കാണ് മുഖ്യമന്ത്രി എത്തിയത്. അദ്ദേഹം വന്ന ഉടനെ മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് സ്വാഗത പ്രസംഗം തുടങ്ങി. മിനുറ്റുകള്‍ പിന്നിട്ടപ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റു. ഇതോടെ അധ്യക്ഷന്‍ കടകംപള്ളി സുരേന്ദ്രനടക്കം വേദിയിലിരുന്നവരും എഴുന്നേറ്റു. സ്വാഗത പ്രാസംഗികയും സദസും ഒരുപോലെ അമ്പരന്നു. മുഖ്യമന്ത്രി മൈക്കിന് അടുത്തേക്ക് വന്നതോടെ സ്വാഗത പ്രാസംഗിക മാറി നിന്നു. “സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. പോകേണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല…” എന്ന് പറഞ്ഞ മുഖ്യമന്ത്രി നാല് മിനുട്ട് കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ച്  പുരസ്‌കാര വിതരണം നടത്തി വേദിവിട്ടു. മുഖ്യമന്ത്രി മടങ്ങിയ ശേഷം സ്വാഗത പ്രസംഗം തുടരുകയും ചെയ്തു.

മാതൃഭാഷാ ദിനത്തില്‍ മലയാളം മിഷന്റെ ഇന്റര്‍നെറ്റ് റേഡിയോക്ക് ചടങ്ങില്‍ മുഖ്യമന്ത്രി തുടക്കം കുറിച്ചു. ലോകമെങ്ങും മലയാള ഭാഷ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് റേഡിയോ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top