Flash News

പൊതുസ്ഥലത്തെ കുരിശ് നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

February 22, 2020 , പി.പി. ചെറിയാന്‍

beach cross and plaqueപെന്‍സകോള (ഫ്‌ളോറിഡ): രണ്ടാം ലോകമഹായുദ്ധ സ്മാരമായി ഫ്‌ളോറിഡയിലെ പെന്‍സകോളയില്‍ പൊതുസ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന കുരിശു നീക്കം ചെയ്യണമെന്ന യുക്തിവാദികളുടെ ആവശ്യം ഫ്‌ളോറിഡ കോര്‍ട്ട് ഓഫ് അപ്പീല്‍സ് തള്ളി. രണ്ടു വര്‍ഷം നീണ്ടു നിന്ന ഈ കേസിന്റെ വാദത്തില്‍ ഫെബ്രുവരി 19നായിരുന്നു ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചത്.

ഫ്രീഡം ഫ്രം റിലീജയന്‍ ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച അന്യായം കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 1941 മുതല്‍ പൊതുസ്ഥലത്തു സ്ഥിതി ചെയ്തിരുന്ന കുരിശു നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നിരുന്നു.
ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കേസ് കൊടുത്തത്.

മതപരമായ ചിഹ്നങ്ങള്‍ രാഷ്ട്രത്തിന്റെ ചരിത്രവും സംസ്‌ക്കാരവും സൂചിപ്പിക്കുന്ന ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വസ്തുതകളാണെന്ന് സുപ്രീം കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

80 വര്‍ങ്ങള്‍ക്കു മുന്‍പ് ബേവ്യൂ പാര്‍ക്കില്‍ സ്ഥാപിച്ച കുരിശ്, യുദ്ധത്തിനായി പുറപ്പെട്ട അമേരിക്കയുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡ അപ്പീല്‍സ് കോടതി വിധി ഫ്രീഡം ഫ്രം റിലീജന്‍ ഫൗണ്ടേഷനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഡപ്യൂട്ടി ജനറല്‍ കൗണ്‍സില്‍ ഫോര്‍ ബെക്കറ്റ് ലൂക്കഗുഡ്‌റിച്ച് പറഞ്ഞു.

Bayview-Cross22


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top