Flash News

കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് കളി നിര്‍ത്തണം

February 22, 2020 , ചാരുമൂട് ജോസ്‌

IMG_1311 (2)ഗ്രൂപ്പ് കളി രാഷ്ട്രീയം കളിച്ച് കേരളത്തിലെ കോണ്‍ഗ്രസ്സുകാരെ മൂന്നും നാലുമായി തരം തിരിച്ച് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടിയുടെ ഭാവി അനിശ്ചിതത്തില്‍ ആക്കിയിരിക്കുകയാണ്. ഈ നിലയില്‍ മുമ്പോട്ടു പോയാല്‍ കേരളത്തില്‍ നടന്നു വന്നിരുന്ന സ്വാഭാവിക ഭരണവിരുദ്ധതമൂലം വീണ്ടും തിരികെ അധികാരത്തില്‍ തിരിച്ചെത്താമെന്ന സ്വപ്‌നം കാണല്‍ നിര്‍ത്തി; ഗ്രൂപ്പ് കളികള്‍ നിര്‍ത്തി യു.ഡി.എഫിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സ് ഒററക്കെട്ടായി നിന്നു കേരളത്തിലെ ഏകാധിപത്യ ദുര്‍ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ വളര്‍ത്തുന്ന സര്‍ക്കാരിനെ താഴെയിറക്കി ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ, ബൂത്തു തലത്തില്‍ പ്രവര്‍ത്തിക്കുന്നത് മറന്ന്, കൂടെ നില്‍ക്കുന്നവരെ അടിമപ്പണി ചെയ്യിച്ച് മുമ്പോട്ടു പോകാന്‍ ഇനിയും സാധിക്കുകയില്ല. യുവജനങ്ങളെ അകത്തിനിര്‍ത്തി ഇനി മുമ്പോട്ടു ഒരു അവസരവും ലഭിക്കില്ല.

കോണ്‍ഗ്രസ്സിന്റെ നേതൃത്വ പരാജയവും അഴിമതിക്കാര്‍ക്കു പരിരക്ഷ നല്‍കിയതും ഏറ്റവും പരമ പ്രധാനമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്കു തിരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്താത്തതും; കുടുംബവാഴ്ചയാണ് കോണ്‍ഗ്രസ്സിലുള്ളതെന്ന പൊതുധാരണയും മൂലമാണ് ഇന്ത്യയുടെ ഭാവി വര്‍ഗ്ഗീയ ശക്തികളുടെ കരാളങ്ങളില്‍ അകപ്പെട്ടു പോയതെന്ന് ആരും മറക്കരുത്.

ഇന്നു പാര്‍ട്ടി നേരിടുന്ന നേതൃത്വ ദാരിദ്ര്യം ഇന്ത്യയില്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണപരാജയത്തിനും തകര്‍ച്ചക്കും കാരണമാകുന്നു. കര്‍ണ്ണാടകയില്‍ ഒന്നിലധികം തവണകള്‍ പാഠം പഠിച്ചു; ഡല്‍ഹിയില്‍, ഹരിയാനയില്‍, മേഘാലയില്‍, ഹിമാചല്‍ പ്രദേശില്‍ ബംഗാളില്‍ അങ്ങനെ പലയിടങ്ങളിലും സമയോചിതവും പ്രായോഗികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു നേതൃത്വം അമ്പേ പരാജയപ്പെട്ടതാണ് അധികാര നഷ്ടങ്ങള്‍ വന്നു കൂടിയത്.

തെറ്റുകള്‍ തിരുത്തി; ഗ്രൂപ്പു വഴക്കുകള്‍ ഒഴിവാക്കി; വീതം വച്ച് സീറ്റുകള്‍ ഇഷ്ടക്കാര്‍ക്കു നല്‍കാതെ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാത്രം മാനദണ്ഡമാക്കി മാറ്റി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ അങ്ങു താഴെ തട്ടിലുള്ള വാര്‍ഡുകളെയും മറക്കാതെ മുമ്പോട്ടു പോകുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ്സ് നേതാക്കളെ വോട്ടിലൂടെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം തിരികെകൊണ്ടുവരണം എന്നും എല്ലാവരും ഒറ്റക്കും ഗ്രൂപ്പായും പറന്നു ചെന്നു ഹൈക്കമാന്റിന്റെ അനുവാദത്തിനു വേണ്ടി ആഴ്ചകളോളം ഡല്‍ഹിയില്‍ കുത്തിയിരിക്കുന്ന സമ്പ്രദായം ഒഴിവാര്‍ക്കും ആരാണ് ഇവര്‍ക്കു ചിലവിനു നല്‍കുന്നത്.

രാജ്യത്തെ പ്രധാനമന്ത്രിയുടെ ദുര്‍ഭരണവും കേരളത്തിന്റെ പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തു ഭരണവും മൂലം ഭയാശങ്കയില്‍ കഴിയുന്നവര്‍ക്കു എന്തെങ്കിലും ആശാകിരണങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. അതു ഗ്രൂപ്പുകളികളെ ശക്തിപ്പെടുത്താന്‍ ഇനിയെങ്കിലും ഇടയാക്കരുത് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ കയ്യില്‍ നിന്നും ഇന്ത്യയെ സംരക്ഷിച്ച് മതേതര, ജനാധിപത്യ സ്വതന്ത്രഭാരതത്തെ വീണ്ടെടുക്കൂ…

ജയ്ഹിന്ദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top