Flash News

കൊറോണ വെറസ്: ചൈനയില്‍ മരണസംഖ്യ 2300 കവിഞ്ഞു; ലോകാരോഗ്യ സംഘടന വുഹാനിലെത്തി

February 23, 2020

Coronavirus-India-PTI1_28_2020_000138Bബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം 109 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 2,345 ആയി ഉയര്‍ന്നു. 76,288 പേര്‍ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

കോവിഡ് 19 രോഗം പടര്‍ന്നുപിടിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധര്‍ക്ക് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ബാധിച്ച വുഹാന്‍ നഗരം സന്ദര്‍ശിക്കാമെന്ന് ചൈനീസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച 397 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായും 31 പ്രവിശ്യാ തലങ്ങളില്‍ നിന്ന് 109 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദേശീയ ആരോഗ്യ കമ്മീഷന്‍റെ (എന്‍എച്ച്സി) പതിവ് റിപ്പോര്‍ട്ടില്‍ വെള്ളിയാഴ്ച അവസാനത്തോടെ 2,345 പേര്‍ ഈ രോഗം മൂലം മരിച്ചു. രാജ്യത്തൊട്ടാകെയുള്ള 76,288 പേരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം 106 മരണങ്ങള്‍ ഹുബെ പ്രവിശ്യയിലും ഹെബി, ഷാങ്ഹായ്, സിന്‍ജിയാങ് പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോന്നും മരിച്ചു.

ഹുബെ പ്രവിശ്യയില്‍ വെള്ളിയാഴ്ച വരെ 106 മരണങ്ങളും 366 അണുബാധകളും സ്ഥിരീകരിച്ചതായി പ്രവിശ്യാ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രവിശ്യയില്‍ 63,455 പേരില്‍ അണുബാധ സ്ഥിരീകരിച്ചതായി അറിയിച്ചു.

ചൈനയിലുടനീളം വൈറസ് ബാധിച്ച 20,659 രോഗികളുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി എന്‍എച്ച്സി അറിയിച്ചു.

കൊറോണ വൈറസ് ബാധയെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം ശനിയാഴ്ച വുഹാന്‍ സന്ദര്‍ശിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടഡെറോസ് അദാനോം ഗ്രേബീസ് വെള്ളിയാഴ്ച ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച ചൈനയിലെത്തിയ 12 അംഗ ടീമിനെ തുടക്കത്തില്‍ ബീജിംഗ്, ഗ്വാങ്ഡോംഗ്, ഷിചുവാന്‍ പ്രവിശ്യകളിലേക്ക് പോകാന്‍ അനുവദിച്ചില്ല.

എന്നാല്‍, ഒടുവില്‍ ചൈനീസ് സര്‍ക്കാര്‍ ടീമിനെ വുഹാനിലേക്ക് പോകാന്‍ അനുവദിച്ചു. വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം, ലോകാരോഗ്യസംഘടനയ്ക്കും അവരുടെ ചൈനീസ് പങ്കാളികള്‍ക്കും രോഗചികിത്സയ്ക്കായി സാധാരണ മരുന്നുകള്‍ തയ്യാറാക്കുകയെന്ന ഏറ്റവും വലിയ ചുമതലയുണ്ട്.

ചൈനീസ് ജയിലുകളിലും കൊറോണ വെറസ് പടരുന്നു
ചൈനയിലെ ജയിലുകളിലും കൊറോണ വൈറസ് അണുബാധ പടര്‍ന്നു. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) റിപ്പോര്‍ട്ടില്‍ ചൈനീസ് പ്രസിഡന്‍റ് സിന്‍ ജിന്‍പിംഗ് വെള്ളിയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയുടെ യോഗത്തില്‍ ഹുബെയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്ന് പറഞ്ഞു.

കൊറോണ വൈറസ് ഇപ്പോള്‍ അഞ്ച് ചൈനീസ് ജയിലുകളിലേക്ക് പടര്‍ന്നു. അവിടെ 447 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജയിലുകളില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.

ഹുബെയുടെ തലസ്ഥാനമായ വുഹാനിലെ വനിതാ ജയിലിലാണ് മിക്ക കേസുകളും വന്നതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ജയില്‍ അഡ്മിനിസ്ട്രേന്‍ ഡയറക്ടര്‍ പിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക പത്രമായ ‘ഹുബെ ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, വൈറസ് പടരുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനാണ് വുഹാന്‍ വിമന്‍സ് പ്രിസണ്‍ വാര്‍ഡനെ നീക്കം ചെയ്തത്.

കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ റെന്‍ചെന്‍ ജയിലില്‍ ഏഴ് ഗാര്‍ഡുകള്‍ക്കും 200 തടവുകാര്‍ക്കും വൈറസ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഷാന്‍ഡോംഗ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസ് ചീഫ് സി വെയ്ജുനെയും മറ്റ് ഏഴ് ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു.

മറ്റൊരു ജയിലില്‍ നിന്ന് 34 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൊറോണ വൈറസ് മൂലം ജയിലുകളില്‍ ആരെങ്കിലും മരിക്കുന്നതായി വാര്‍ത്തകളൊന്നുമില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ചൈന തങ്ങളുടെ ഏറ്റവും അഭിമാനകരമായ വാര്‍ഷിക യോഗം ‘ബാവോ ഫോറം ഫോര്‍ ഏഷ്യ’ ഹെനാന്‍ പ്രവിശ്യയില്‍ മാറ്റിവച്ചു.

സമ്പദ്‌വ്യവസ്ഥ, വ്യാപാരം, അനുബന്ധ കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ചൈന ലോക നേതാക്കളുടെ യോഗം ക്ഷണിച്ചിട്ടുണ്ട്. ഈ യോഗം മാര്‍ച്ച് 24 27 ന് നടക്കാന്‍ സാധ്യതയുണ്ട്.

കൊറോണ വെറസ് മൂലം യുവ ഡോക്ടര്‍ മരിച്ചു
കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വിവാഹ തീയതി നീട്ടിയ ഡോക്ടര്‍ വൈറസ് ബാധ മൂലം മരിച്ചു. ഈ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സ നല്‍കിയിരുന്ന ഒമ്പത് ഡോക്ടര്‍മാര്‍ ഇതുവരെ ചൈനയില്‍ മരിച്ചിട്ടുണ്ട്. വുഹാനിലെ ആശുപത്രിയിലെ ഡോക്ടര്‍ പെംഗ് യിന്‍ ഹുവ വ്യാഴാഴ്ച മരിച്ചുവെന്ന് ഹെല്‍ത്ത് ബ്യൂറോ അറിയിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ലെങിനെ ജനുവരി 25 ന് പ്രവേശിപ്പിച്ചു. ജനുവരി 30 ന് ചികിത്സയ്ക്കായി വുഹാന്‍ ജിയാന്‍താന്‍ ആശുപത്രിയിലേക്ക് അയച്ചു.

വ്യാഴാഴ്ച രാത്രിയാണ് പെംഗ് മരിച്ചത്. ഈ വെറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ആഗ്രഹിച്ചതിനാലാണ് അദ്ദേഹം വിവാഹ തീയതി മാറ്റി വെച്ചത്. മറ്റ് ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ പെങ്ങിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇറാനില്‍ 13 പുതിയ കൊറോണ വൈറസ് കേസുകള്‍
രാജ്യത്ത് 13 പുതിയ കൊറോണ വെറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരില്‍ രണ്ടുപേര്‍ മരിച്ചു.

ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം നാലായി ഉയര്‍ന്നപ്പോള്‍ രോഗബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയം വക്താവ് കെ ജഹാന്‍പൂര്‍ ട്വീറ്റ് ചെയ്തു, ’13 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. നിര്‍ഭാഗ്യവശാല്‍, അവരില്‍ രണ്ടുപേര്‍ മരിച്ചു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top