Flash News

കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; കശ്മീര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

February 23, 2020

sinhaകോണ്‍ഗ്രസ് നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ശനിയാഴ്ച (ഫെബ്രുവരി 22) പാക്കിസ്താന്‍ പ്രസിഡന്‍റ് ആരിഫ് ആല്‍വിയെ കണ്ടു. ഉപഭൂഖണ്ഡത്തില്‍ സമാധാനം വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു.

സ്വകാര്യ  സന്ദര്‍ശനത്തിനാണ്  സിന്‍ഹ പാക്കിസ്താനിലെത്തിയത്. ലാഹോറിലെ ഗവര്‍ണര്‍ ഹൗസില്‍ വെച്ച് സിന്‍ഹ പ്രസിഡന്‍റ് ആല്‍‌വിയെ കണ്ടുവെന്നും ഇരുവരും കശ്മീര്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും ആല്‍‌വിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഉപഭൂഖണ്ഡത്തില്‍ സമാധാനം വളര്‍ത്തുന്നതിന് ഇന്ത്യയും പാക്കിസ്താനും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അല്‍വിയും സിന്‍ഹയും സമ്മതിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു.

പാക്കിസ്താന്‍ വ്യവസായി മിയാന്‍ ആസാദ് എഹ്സന്‍റെ ക്ഷണപ്രകാരമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശത്രുഘ്നന്‍ സിന്‍ഹ ലാഹോറിലെത്തിയത്. ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) വളരെക്കാലം പ്രവര്‍ത്തിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാടലീപുത്ര ലോക്സഭാ സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ രംഗത്തിറക്കിയെങ്കിലും ബിജെപി നേതാവ് രവിശങ്കറിന് മുന്നില്‍ അദ്ദേഹത്തിന് തോല്‍വി നേരിടേണ്ടി വന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top