Flash News

ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

February 25, 2020 , പി.പി. ചെറിയാന്‍

5e544e92dc13e.imageവിറ്റിയര്‍ (കാലിഫോര്‍ണിയ): ഇന്ത്യന്‍ വംശജനും സാന്റാഫെയിലെ സെവന്‍ ഇലവന്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന മനീന്ദര്‍ സിംഗ് സാഹി (31) ഫെബ്രുവരി 22-ന് വെടിയേറ്റു മരിച്ചു.

ആറു മാസം മുമ്പാണ് രാഷ്ട്രീയ അഭയം തേടി മനീന്ദര്‍ സിംഗ് സാഹി അമേരിക്കയിലെത്തിയത്. സ്റ്റോര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. സംഭവ ദിവസം രാവിലെ അക്രമി സ്റ്റോറില്‍ വന്ന് മനീന്ദര്‍ സിംഗിനു നേരെ വെടി വെയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞാണ് അക്രമി സ്റ്റോറിലെത്തിയത്. മനീന്ദറിനെ വെടിവെക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് വിറ്റിയര്‍ പോലീസ് പറഞ്ഞു.

ആറുമാസം മുമ്പ് പഞ്ചാബിലെ കാര്‍ണലില്‍ നിന്നും അമേരിക്കയിലെത്തിയ മനീന്ദര്‍ ഭാര്യയും രണ്ടുകുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്നു.

രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനുശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവെച്ച സ്റ്റോറില്‍ നിന്നും അക്രമി ഇറങ്ങിയോടുന്നതായും ക്യാമറയില്‍ ദൃശ്യങ്ങളുണ്ട്. അക്രമിയെ കണ്ടെത്തുന്നവര്‍ 562 567 9281 നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

download (2)whit-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top