Flash News

ഡല്‍ഹി അക്രമം: പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി; 1984ലെ കലാപം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി

February 26, 2020 , .

54_16ന്യൂഡല്‍ഹി: ഡല്‍ഹി കലാപം നിയന്ത്രിക്കുന്നതിന് നടപടികളൊന്നുമെടുക്കാത്ത പൊലീസിനെയും കലാപത്തെ നിസ്സാരവത്കരിച്ച സോളിസിറ്റര്‍ ജനറലിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം മോശമാണെന്ന് ജസ്റ്റിസ് എസ് മുരളീധരന്‍ നിരീക്ഷിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടു. എന്നാല്‍ പൊലീസ് കണ്ടില്ലേയെന്നും കോടതി ചോദിച്ചു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കോടതിയില്‍ കേള്‍പ്പിച്ചു. വിഡിയോയില്‍ മിശ്രയ്‌ക്കൊപ്പമുള്ളത് എസ്‌ഐ ആണെന്ന കാര്യം പൊലീസ് സമ്മതിച്ചു.

അന്വേഷണ ഹര്‍ജികള്‍ക്ക് അടിയന്തര പ്രാധാന്യം ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി തള്ളി. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം എന്നത് അടിയന്തരവിഷയമല്ലേയെന്ന് കോടതി രോഷത്തോടെ ചോദിച്ചു. സോളിസിറ്റര്‍ ജനറല്‍ നിയമ ഉദ്യോഗസ്ഥനായി പെരുമാറണമെന്നും ജസ്റ്റിസ് എസ് മുരളീധരന്‍ പറഞ്ഞു.

1984-ല്‍ ഉണ്ടായതുപോലുള്ള കലാപം ദൽഹിയിൽ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ദൽഹി ഹൈക്കോടതി നിരീക്ഷിച്ചു. ദൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത മേഖലകളിലെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാപക്കേസ് പഠിക്കാൻ അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചു. അഡ്വ. സുബൈദ ബീഗം അമിക്കസ് ക്യൂറിയാകും. ദൽഹി കലാപത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മ കൊല്ലപ്പെട്ടതിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു

ഡല്‍ഹിയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ നടപടിയൊന്നുമെടുക്കാത്ത പൊലീസിനെ സുപ്രീംകോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊലീസിന് പ്രൊഫഷണലിസം ഇല്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് ജസ്റ്റിസ് കെഎം ജോസഫ് വിമര്‍ശിച്ചത്.

ഡല്‍ഹി സംഘര്‍ഷം; ഐബി ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്ക് ചാലില്‍ കണ്ടെത്തി

ytrന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപകാരികളുടെ കല്ലേറില്‍ ഐബി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ചാന്ദ് ബാഗിലെ അഴുക്ക് ചാലില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഐബിയില്‍ സെക്യൂരിറ്റി അസിസ്റ്റന്‍ഡാണ് 26 കാരനായ അങ്കിത് ശര്‍മ. 2017ലാണ് ഇദ്ദേഹം ഐബിയില്‍ ചേരുന്നത്.

ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങള്‍ ഏറ്റവും രൂക്ഷമായത് ചാന്ദ് ബാഗിലായിരുന്നു. സംഘര്‍ഷത്തില്‍ ഇതുവരെ 20 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. 180ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top