Flash News

ഡല്‍ഹിയില്‍ കലാപം നടന്നത് പോലീസിന്റെ സാന്നിധ്യത്തില്‍; പോലീസിന് പ്രൊഫഷണലിസം ഇല്ലെന്ന് സുപ്രീം കോടതി

February 26, 2020

3_51ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായ സംഘര്‍ഷം തുടരുകയും 20 ലധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാതൊന്നും ചെയ്യാതെ നോക്കുകുത്തികളായി നിന്ന പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിന് പ്രഫഷണലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനല്‍ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു.

പൊലീസിന്റെ കണ്‍മുമ്പിലാണ് ഡല്‍ഹിയില്‍ സംഘര്‍ഷം അരങ്ങേറുന്നത്. എന്നാല്‍ സംഘര്‍ഷം ചെറുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത സോളിസിറ്റര്‍ ജനറലിനെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. മറിച്ച് സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

അതേസമയം ഡല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷഹീന്‍ ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹര്‍ജി മാത്രം പരിഗണിച്ച കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23ലേക്ക് മാറ്റി. ഡല്‍ഹി സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെങ്കിലും അത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

north_east_delhi_violence_1582688996അതേസമയം, നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ദോവല്‍ ബുധനാഴ്ച (ഫെബ്രുവരി 26) ദില്ലി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളും ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹം സന്ദര്‍ശിച്ചു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ മൂന്ന് ദിവസം മുമ്പ് ആരംഭിച്ച വര്‍ഗീയ അക്രമത്തില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സഫറബാദ്, മൗജ്പൂര്‍, ബാബര്‍പൂര്‍, യമുന വിഹാര്‍, ഭജന്‍പുര, ചന്ദ് ബാഗ്, ശിവ വിഹാര്‍ എന്നിവിടെയാണ് കലാപം പ്രധാനമായും ബാധിച്ചത്.

അക്രമം തടയാനുള്ള ഉത്തരവാദിത്തം ഡോവലിനെ ചുമതലപ്പെടുത്തി. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സീലാംപൂരിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (നോര്‍ത്ത് ഈസ്റ്റ്) ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ (ക്രൈം) മന്ദീപ് സിംഗ് രന്ധവ, പുതുതായി നിയമിതനായ സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവ, സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ക്രമസമാധാനം) സതീഷ് ഗോല്‍ച്ച, നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഡി.സി.പി വേദ് പ്രകാശ് ആര്യ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗം 30 മിനിറ്റിലധികം നീണ്ടുനിന്നു.

ചൊവ്വാഴ്ച (ഫെബ്രുവരി 25) വൈകി ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി സമാനമായ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ദൊവല്‍ സഫറാബാദിലേക്കും മൗജ്പൂരിലേക്കും പോയി സ്ഥിതിഗതികള്‍ മനസ്സിലാക്കി. പ്രദേശവാസികളുമായി സംസാരിക്കുകയും പ്രദേശത്ത് സമാധാനം ഉറപ്പാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം ഉറപ്പുനല്‍കി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമ നിര്‍വ്വഹണ ഏജന്‍സികളെ ഞങ്ങള്‍ വിശ്വസിക്കുന്നു. പോലീസ് അവരുടെ ജോലി ജാഗ്രതയോടെ ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത്‌ നാട്ടുകാര്‍

q_2കലാപകലുഷിതമായ ഡല്‍ഹിയില്‍ സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. നാട് കത്തുമ്പോഴും ജനങ്ങള്‍ വ്യാപകമായി കൊല്ലപ്പെടുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നതോടെയാണ് കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ നാട്ടുകാര്‍ക്ക് ഇറങ്ങേണ്ടി വന്നത്. യമുന നഗറിലാണ് സ്‌കൂളിലേക്ക് പോയ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്തത്. റോഡില്‍ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിനിടെയാണ് ജീവന്‍ പണയം വെച്ച് കുട്ടികള്‍ക്ക് നാട്ടുകാര്‍ സുരക്ഷയൊരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ബോധി സത്വ സെന്‍ റോയിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top