Flash News

ഡല്‍ഹി പുകയുന്നു; അഴുക്കു ചാലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു

February 26, 2020

sw_0ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ജിടിബി ആശുപത്രിയില്‍ നിന്നാണ് ഈ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. അതിനിടെ ഡല്‍ഹി ചാന്ദ്ബാഗിലെ അഴുക്ക് ചാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ അഴുക്ക് ചാലിലേക്ക് തള്ളിയിട്ടെന്ന ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡല്‍ഹിയിലേത് ആശങ്കാജനകമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കലാപം തുടരുന്ന ഡല്‍ഹിയില്‍ പൊലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വടക്ക് കിഴക്കന്‍ ഡല്‍ഹി ഡിസിപി പറയുന്നത്. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമത്തിനെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ഡിസിപി പറഞ്ഞു.

ഡല്‍ഹിയില്‍ നടക്കുന്ന കലാപം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പെട്ടെന്നുണ്ടായ അക്രമസംഭവങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഡല്‍ഹിയിലേക്ക് സൈന്യത്തെ നിയോഗിക്കേണ്ടെന്നും ഇന്നലെ രാത്രിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

അതേസമയം ഡല്‍ഹി കലാപത്തില്‍ എന്തെല്ലാം ഇടപെടല്‍ നടത്തിയെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്നും വിശദമായി അറിയിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്. പൊലീസ് ഇടപെടേണ്ട സാഹചര്യങ്ങളില്‍ പൊലീസ് ഇടപെടുക തന്നെ ചെയ്യണമെന്നും അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ കേസ് ഉച്ചയ്ക്ക് 12.30ന് കോടതി പരിഗണിക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top