Flash News

ദല്‍ഹിയില്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന വംശഹത്യ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.

February 26, 2020 , അന്‍വര്‍ ഷമീം ആസാദ്

azadi1

ലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയറിന്റെ 25ാം ദിന പരിപാടി എന്‍. ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ദല്‍ഹിയില്‍ സമാധാനപരമായി നടക്കുന്ന ജനകീയ സമരങ്ങള്‍ക്കെതിരായ ക്രൂരത കേന്ദ്ര ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ബോധപൂര്‍വമായ വംശഹത്യയാണെന്ന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. മലപ്പുറത്ത് ആസാദി സ്ക്വയറിന്‍്റെ ഇരുപത്തിയഞ്ചാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദല്‍ഹിയിലെ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരില്‍ ആര്‍.എസ്.എസ് ഭീകരരും പോലീസും ഒരുപോലെയാണ്. എത്ര അടിച്ചമര്‍ത്താന്‍ നോക്കിയാലും പൗരത്വ പ്രക്ഷോഭം മുന്നോട്ടു പോകും. മുസ്ലിംകളടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ പൗരത്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക എന്നിവ നടപ്പാക്കാന്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുകയാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച് അവ നടപ്പാക്കുമെന്നുതന്നെയാണ് അഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും തെരുവിലാകുകയാണ്. സംഘ്പരിവാറിന്‍റെ ആസൂത്രിത പദ്ധതിയായ മുസ്ലിം വംശഹത്യയുടെ പ്രായോഗിക രൂപമായി ഇത് മാറുകയും ചെയ്യും. രേഖകളിലെ സാങ്കേതിഅ പിഴവുകള്‍ പറഞ്ഞും ഉദ്യോഗസ്ഥരുടെ താല്പര്യങ്ങള്‍ക്കുമനുസരിച്ചും പലരുടെയും പൗരത്വത്തെ റദ്ദ് ചെയ്യും.

azadiഈയൊരു സാഹചര്യത്തില്‍ ഈ നാട് നമ്മുടെതാണെന്നും നാടിന്‍റെ സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെകൂടി പൂര്‍‌വികരുടെ പോരാട്ടത്തിലൂടെ നേടിയെടുത്തതാണെന്നും നാം പ്രഖ്യാപിക്കണം.

നിയമരാഷ്ട്രീയ പോരാട്ടങ്ങള്‍ ഒന്നിച്ച് തുടരണം. രാജ്യം നല്‍കുന്ന രേഖകളില്‍ ഭരണകൂടം തന്നെ സംശയങ്ങള്‍ ഉന്നയിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി കബീര്‍ മുതുപറമ്പ, യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ.എന്‍. ഷാനവാസ്, ജനറല്‍ സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, വൈസ് പ്രസിഡന്‍റ് കെ.കെ ഹക്കീം, എം. സുബെര്‍, സി.പി. സാദിഖലി, സി.എച്ച്. ബഷീര്‍, സി.എച്ച്. മുംതാസ്, ഷാഫി കാടേങ്ങല്‍, മന്നയില്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

നവാഷിദ് ഇരുമ്പുഴി, സദാദ് കാമ്പ്ര ഫാസിസ്റ്റു വിരുദ്ധ ഗാനങ്ങള്‍ അവതരിപ്പിച്ചു.

നാളെ (ബുധന്‍) ആസാദി സ്ക്വയര്‍ പരിപാടികള്‍ക്കു മഹല്ല് കോഓര്‍ഡിനേഷന്‍ കമ്മറ്റി നേതൃത്വം നല്‍കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top