Flash News

സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക കോണ്‍ഫറന്‍സ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു

February 26, 2020 , രാജന്‍ വാഴപ്പള്ളില്‍

confവാഷിംഗ്ടണ്‍ഡി.സി. : ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്‍റ്റിക്ക് സിറ്റിയിലെ റാഡിസണ്‍ക്ലാറിഡ്ജ് ബീച്ച്‌റിസോര്‍ട്ട് ഹോട്ടലില്‍ വച്ചുനടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ഇടവക സന്ദര്‍ശനങ്ങളുടെ ഭാഗമായി കമ്മിറ്റി അംഗങ്ങള്‍ സ്റ്റാറ്റന്‍ഐലന്‍ഡ് മാര്‍ ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ഫെബ്രുവരി 23നു ഞായര്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന യോഗത്തില്‍ വികാരി ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്ത് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

കോണ്‍ഫറന്‍സ് പ്രതിനിധികളായ സണ്ണി വര്‍ഗീസ്, അജോയ് ജോര്‍ജ്, ബിജു തോമസ്, നോബിള്‍ വര്‍ഗീസ്, ജീത്തു വര്‍ഗീസ്, ഇടവകയുടെ സെക്രട്ടറി കൊച്ചുമ്മന്‍ കൊച്ചുമ്മന്‍, ട്രസ്റ്റി നിബു ഈപ്പന്‍, മലങ്കര അസോസിയേഷന്‍ അംഗം തോമസ് എടത്തി കുന്നേല്‍, ഭദ്രാസന ഗ്രോ (GROW) സെക്രട്ടറി പിന്‍സി ജോയി എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു.

സണ്ണിവര്‍ഗീസ്, അജോയ് ജോര്‍ജ് എന്നിവര്‍ കോണ്‍ഫറസിനെ കുറിച്ചും, ഫണ്ടുശേഖരണത്തെകുറിച്ചും സംസാരിച്ചു. കൂടാതെ കോണ്‍ഫറസില്‍ പ്രസിദ്ധീകരിക്കുന്ന ആകര്‍ഷകമായ സുവനീറിനെക്കുറിച്ചും വിവരംനല്‍കി.

ഇടവകവികാരിയും സണ്ണിവര്‍ഗീസും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് രണ്ട് അംഗങ്ങള്‍ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാര്‍ ആകുകയും, അഞ്ച് കുടുംബങ്ങള്‍ കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യുകയും, നിരവധിഅംഗങ്ങള്‍ സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

ഇടവകയില്‍നിന്നും നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും, പ്രേത്യേകിച്ച് യോഗത്തിനുള്ള ക്രമീകരണങ്ങള്‍ നല്‍കിയ നോബിള്‍ വര്‍ഗീസിനോടും, ബിജു തോമസിനോടും, ഇടവകയോടുമുള്ള നന്ദി സണ്ണി വര്‍ഗീസ്അറിയിച്ചു.

conf1 conf2 conf3 conf4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top