Flash News

ഡല്‍ഹി കലാപത്തില്‍ മരണം 32 ആയി; ദു:ഖകരമെന്ന് യുഎന്‍

February 27, 2020

unന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണമെന്നും സെക്രട്ടറി ജനറലിന്റെ വക്താവ് പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു. ‘ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. ഉത്തരവാദിത്വമുള്ള ഏതൊരു സര്‍ക്കാരിന്റെയും കടമകളിലൊന്ന് പൗരന്‍മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നതാണ്. ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീംകളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 32 ആയി. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഇവര്‍ എവിടെയാണെന്ന കാര്യത്തില്‍ ഇനിയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കാണാതായവരും കൊല്ലപ്പെട്ടെങ്കില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. വീടുകളും സ്ഥാപനങ്ങളും കത്തിച്ചതിനാല്‍ താമസിക്കാന്‍ ഇടമില്ലാതായവര്‍ നിരവധിയാണ്. പ്രാണരക്ഷാര്‍ത്ഥം വീട് വിട്ടോടിയ പലരും ഇനിയും മടങ്ങിയെത്തിയിട്ടില്ല. പാഠപുസ്തകങ്ങള്‍ നശിപ്പിക്കപ്പെട്ട നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top