Flash News

ഡല്‍ഹി കലാപം: ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തം; ആശങ്കാജനകമെന്ന് കോണ്‍ഗ്രസ്; നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്കാ ഗാന്ധി

February 27, 2020

jhf_2ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് പ്രേരകമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധരനെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ജുഡീഷ്യറിയില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം ആശങ്കാ ജനകമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയുമുള്ള ഭരണം ആശങ്കാജനകമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

നടപടി അപ്രതീക്ഷിതമല്ലെന്നും സ്ഥലമാറ്റ ഉത്തരവിറങ്ങിയതില്‍ ഞെട്ടലല്ല നാണക്കേടാണ് തോന്നുന്നതെന്നും പ്രിയങ്ക ഗാന്ദിയും പ്രതികരിച്ചു. കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് ജസ്റ്റിസ് എസ് മുരളീധറിനെ അടിയന്തരമായി സ്ഥലം മാറ്റിയത്.

അതേസമയം, ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ സുപ്രിം കോടതി ശുപാര്‍ശ ചെയ്തത് ഈ മാസം 19നെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സ്ഥലം മാറ്റം വിവാദമാക്കാനുള്ള നീക്കം പൊളിഞ്ഞു. ഇതിന് പുറമെ ജസ്റ്റിസ് മുരളീധറിന്റെ സമ്മത പ്രകാരമാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കേന്ദ്ര നിയമമന്ത്രിയും വ്യക്തമാക്കി.

ഫെബ്രുവരി 19ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ മുരളീധറിനെ പഞ്ചാബ് ഹരിയാന ജഡ്ജിയായി സ്ഥലം മാറ്റാന്‍ സുപ്രിം കോടതി ശുപാര്‍ശ നല്‍കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന രവി മാലിമതിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റാനും അതേ തിയതിയില്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാന്‍ കഴിഞ്ഞ 12നു കൊളിജീയം ശുപാര്‍ശ ചെയ്തിരുന്നതാണ്.2018ലും 19ലും മുരളീധറിന്റെ സ്ഥലം മാറ്റം കൊളീജിയം ചര്‍ച്ച ചെയ്തിരുന്നു.

രാത്രിക്ക് രാത്രി ഒരു ന്യായാധിപനെ മാറ്റാനാവില്ല, ഇത്തരം പ്രചരണങ്ങള്‍ കോടതിയ്ക്ക് മേലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കും’: മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

manu-bharatഇഷ്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതിന് ഇടനല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ മനു ഭരതിന്റെ കുറിപ്പ്. രാത്രിക്ക് രാത്രി ഒരു ന്യായാധിപനെ മാറ്റാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ ഒരു ദിവസം കൊണ്ട് തീരില്ല. നമ്മുടെ നിയമവ്യവസ്ഥയാണ് നമ്മുടെ രക്ഷാകവചം, ആ സംവിധാനത്തെ ഒരിക്കലും നിസാരമായി കാണാന്‍ അനുവദിച്ചുകൂടെന്നും മനു ഭരത് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇഷ്ട്ടമല്ലാത്ത ഒരു ജഡ്ജിയെ കേന്ദ്രം അര മണിക്കൂര്‍ കൊണ്ട് സ്ഥലംമാറ്റി എന്ന തരത്തിലുള്ള പ്രചാരണം കോടതിക്കു മുകളില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതിന് ഇടനല്‍കും. ഫെബ്രുവരി 12 ന് എടുത്ത തീരുമാനമാണ് സ്ഥലംമാറ്റം. ജഡ്ജുമാരുടെ നിയമനവും സ്ഥലം മാറ്റവും ഒരു judges collegium ആണ് തീരുമാനിക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. രാത്രിക്ക് രാത്രി ഒരു ന്യായാധിപനെ മാറ്റാനാവില്ല. അതിന്റെ നടപടിക്രമങ്ങള്‍ ഒരു ദിവസം കൊണ്ട് തീരില്ല. നമ്മുടെ നിയമവ്യവസ്ഥയാണ് നമ്മുടെ രക്ഷാകവചം, ആ സംവിധാനത്തെ ഒരിക്കലും നിസാരമായി കാണാന്‍ അനുവദിച്ചുകൂടാ.

മോദിയെ എതിര്‍ക്കാന്‍ വേറെ എന്തൊക്കെ കാരണങ്ങളുണ്ടെന്നും മനു ഭരത് ചോദിക്കുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top